തിരൂർ: തിരൂർ പ്രസ് ക്ലബ് വിപുലമായ പരിപാടികളോടെ പ്രസ്സോണം 2025 സംഘടിപ്പിച്ചു. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടന്ന പ്രസ്സോണം തിരൂർ സി.ഐ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പ്രസ്സോണത്തിൻ്റെ ഭാഗമായി തിരൂർ പ്രസ് ക്ലബ് അംഗങ്ങൾക്ക് മംഗലം ദയ ചാരിറ്റബിൾ ട്രസ്റ്റ് എല്ലാവർഷവും നൽകിവരാറുള്ള ഓണക്കിറ്റ് വിതരണവും സി.ഐ മുഹമ്മദ് റഫീഖ് മുതിർന്ന മാധ്യമ പ്രവർത്തകരായ ബഷീർ പുത്തൻവീട്ടിലിനും കായക്കൽ അലിക്കും നൽകി നിർവഹിച്ചു. ചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.എം കബീർ മുഖ്യാതിഥിയായി. ചടങ്ങിൽ തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു. തിരൂർ പ്രസ് ക്ലബ് സെക്രട്ടറി എ.പി ഷഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ബാബു, ലയൺസ് ക്ലബ് സെക്രട്ടറി ദിലീപ് അമ്പായത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് പ്രസ് ക്ലബ് ട്രഷറർ ജൈസൽ വെട്ടം നന്ദി പറഞ്ഞു. തുടർന്ന് ഓണ സദ്യയും മാധ്യമ പ്രവർത്തകരുടെ വിവിധ കലാ, കായിക പരിപാടികളും നടന്നു.

Leave a Reply

Your email address will not be published.