മങ്ങാട് – പത്തമ്പാട് റോഡ് സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് SDPI നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി നിറമരുതൂർ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ നിവേദനം നൽകി.

പൊട്ടി പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത് , ഓട്ടോറിക്ഷക്കാരും ഈ റോഡിലൂടെ ഓട്ടം വരാൻ മടിക്കുന്ന കാരണത്താൽ നാട്ടുകാരും പ്രയാസത്തിലാണ്, പ്രധാനമായും 3 വാർഡിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡും നിറമരുതൂർ സ്കൂളിലെ നാലായിരത്തോളം വരുന്ന കുട്ടികൾ പോകുന്നതും ഈ റോട്ടിലൂടെയാണ് അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് SDPi ആവിശ്യപ്പെട്ടു, ഇനിയും ഈ അവഗണന തുടരാനാണ് ഉദ്ദേശമെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് കൊണ്ട് പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്, SDPi പഞ്ചായത്ത് പ്രസി ഡന്റ യാഹു ഹാജി, സെക്രട്ടറി കുഞ്ഞലവി, ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.