രവിമേലൂർ

കോനൂർ : മധ്യകേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നായ
കോനൂർ അഖില കേരള ഓണംകളി മത്സരത്തിൻ്റെ വിജയത്തിനുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും കൂപ്പൺ വിതരണവും കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാനും കൊരട്ടി പഞ്ചായത്ത് വികസന ചെയർമാനും ആയ അഡ്വ കെ ആർ സുമേഷ് അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ 28 ഞായറഴ്ച്ച രാവിലെ 9 മുതൽ രാത്രി 10 വരെ കോനൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന അഖില കേരള ഓണംകളി മത്സരത്തിൽ പ്രശസ്ത ടീമുകളായ നാദം ആർട്സ് നെല്ലായി, യുവധാര കോൾക്കുന്ന്, ട്യൂൺൻസ് ഇരിങ്ങാലക്കുട എന്നി ടീമുകൾ ആണ് അണിനിരക്കുന്നത്. വനിതാ പ്രദർശന മത്സരത്തിൽ വിസ്മയ കലാവേദി മതിലകം, ത്രീശിവ മോനടി, സൗപർണിക അടിച്ചില്ലി എന്നി ടീമുകളും പങ്കെടുക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി പഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ്, ജിസി പോൾ, സി. വി ദാമോദരൻ, ബിബിൻ ടി എസ്, ശ്രീജിത്ത് പി ആർ , ഡേവീസ് പാറേക്കാടൻ, കലേഷ് ടി. എസ്, എം.ജെ ഡെന്നി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.