തിരൂർ:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട്. രാജു അപ്സരക്ക് സ്വീകരണം നൽകി.തിരൂർ ചേമ്പർ ഹാളിൽ നടന്ന ചടങ്ങിന് ട്രഷറർ പി.എ. റഷീദ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് പി. എ. ബാവ അധ്യക്ഷത വഹിച്ചു..

സ്വീകരണയോഗം KVVES മലപ്പുറം ജില്ലാ പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉൽഘാടനം നിർവ്വഹിച്ചു. 40 വർഷത്തോളമായി തിരൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ഗൗരിക്ക് ഫാമിലി വെഡ്ഡിംഗ് സെന്റർ നൽകിയ ഓണക്കോടിയും, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള സംസ്ഥാന പ്രസിഡന്റിന്റെ ഉപഹാരം മജസ്റ്റിക് ജ്വല്ലറി ഉടമ അഹമ്മദ് പൂവിലിനും സംസ്ഥാന പ്രസിഡൻറ് രാജു അപ്സര നൽകി ആദരിച്ചു.

തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സമദ് പ്ലസന്റ് മുഖ്യപ്രഭാഷണം നടത്തി. KVVES മല്ലപ്പുറം ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ്. മൂസു , മറ്റു ചേമ്പർ ഭാരവാഹികളായ പി. പി .അബ്ദുറഹ്മാൻ , സി.അബ്ദുള്ള, അഹമ്മദ് പൂവിൽ , ശാഫി, എന്നിവർ പ്രസംഗിച്ചു…

എക്സിക്യൂട്ടീവ് മെമ്പർമാരായ മൊയ്തുഷ മാലാപറമ്പിൽ , നിസാർ, ജയപ്രകാശ്, ഫൈസൽ , നൗഷാദ്, ആശിഖ് തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് സി .മമ്മി നന്ദി പറഞ്ഞു..

Leave a Reply

Your email address will not be published.