
കോഴിക്കോട് : കേരളത്തിൽ അക്യുപങ്ചർ ചികിത്സക്കെതിരെ ബോധപൂർവമായ പ്രചാരണങ്ങൾ വീണ്ടും സജീവമാകുന്നു.
അലോപ്പതി ആശുപത്രികളും, ഏതാനും ചില മാധ്യമങ്ങളും ചേർന്ന് ‘അക്യുപങ്ചർ ഫോബിയ’ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതിൻ്റെ അവസാന ഉദാഹരണമാണ്
അടുത്തിടെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഒരു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് അക്യുപങ്ചറിനെ നിർത്താനുളള ബോധപൂർവമായ ശ്രമങ്ങളിലൂടെ മനസ്സിലാകുന്നത്.
മാസങ്ങളായി അലോപതി ചികിത്സയിലായിരുന്നിട്ടും അവർ മരണപ്പെടുമ്പോൾ അക്യുപങ്ചർ ചികിത്സസക്കിടയിൽ യുവതി മരിച്ചു എന്ന രീതിയിലാണ് ഈ സംഭവം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇവിടെ നിലനിൽക്കുന്ന അക്യുപങ്ചർ ചികിത്സകൾ വ്യാജമാണെന്നും വേണ്ടത്ര യോഗ്യതകൾ ഇല്ല എന്നും ഹെൽത്ത് കെയർ പ്രൊഫഷണൽ പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ല എന്നും പ്രചരണങ്ങൾ വഴി മാറി.
2003 ൽ ഇന്ത്യൻ പാർലമെൻ്റ് ഒരു ചികിത്സയായി അനുമതി നൽകിയ അക്യൂപങ്ചർ 2019 ൽ ഒരു സ്വതന്ത്ര ചികിത്സ എന്ന നിലയിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ അതൊക്കെയും പാടെ മറച്ച് വെച്ചു കൊണ്ടാണ് അക്യുപങ്ചർ ചികിത്സ വ്യാജമാണ് എന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നത്.
2021 ലെ NCAHP ആക്ടിൽ 2024 സെപ്റ്റംബര്‍ മാസം അക്യുപങ്ചറിനെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ നിയമങ്ങൾ, പാഠ്യപദ്ധതി, രജിസ്ട്രേഷൻ സംവിധാനങ്ങൾ, നിലവിൽ പ്രാക്ടീസ് ചെയ്യുന്നവരെ റെഗുലറൈസ് ചെയ്യൽ എന്നിവ ഇപ്പോഴും തീർപ്പു കൽപ്പിക്കാത്തതിനാൽ ഈ വ്യവസ്ഥകൾ ഇതുവരെ പ്രവർത്തന ക്ഷമമാക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. എന്നിരിക്കെ
അക്യുപങ്ചർ പ്രാക്ടീസ് ചെയ്യുന്നവർ ആ നിയമപ്രകാരം മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കുപ്രചരണം പൊതുജനങ്ങൾക്കിടയിൽ അക്യുപങ്ചറിസ്റ്റുകളെ തെറ്റിദ്ധരിക്കുന്നതിലേക്ക് വഴിവെക്കുന്നു.
ഈ ബില്ല് ഇതുവരെ നിയമമാവുകയോ, നിയമമാകുന്നതോടു കൂടി നടപ്പിലാക്കേണ്ട അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ല എന്നുള്ളത് പ്രതിഷേധാർഹമാണ്. ആയതിനാൽ തന്നെ നിലവിൽ പ്രാക്ടീസ് ചെയ്യുന്ന അക്യുപങ്ചർ ചികിത്സകരെ ഈ നിയമങ്ങൾ ബാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
മേൽ സൂചിത നിയമം നടപ്പിലാക്കി കൊണ്ട് അക്യുപങ്ചർ ചികിത്സകരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും അതിന് സംസ്ഥാന കേന്ദ്ര ഗവൺമെന്റുകൾ അടിയന്തിരമായി ഇടപെടണമെന്നും അതോടൊപ്പം
കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിൽ പോലും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച,പ്രതീക്ഷയറ്റ രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയുമായി മാറിക്കൊണ്ടിരിക്കുന്ന അക്യുപങ്ചർ ചികിത്സക്കെതിരെ സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply