തൃപ്രങ്ങോട്:ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച സംഘഗാനത്തെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിൽ വിശദീകരണമായി സ്കൂൾ അധികൃതർ.17 ദിവസങ്ങൾക്ക് മുമ്പാണ് പരിപാടി നടന്നത്.സ്വാതന്ത്ര്യദിനത്തിൽ പാടാനായി കുട്ടികൾ തന്നെ ടീമായി യുട്യൂബ് നോക്കി പരിശീലിച്ചതാണ് പ്രസ്തുത പാട്ട്.പാടിയ ഗാനം ഗണഗാനം വിഭാഗത്തിൽപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ പിൻവലിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.

സമൂഹമാധ്യമങ്ങൾ വഴി ഗാനം ഷെയർ ചെയ്യപ്പെട്ടപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലെത്തി വിഷയത്തിൽ പ്രതികരിച്ചിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിരമായി പിടിഎ കമ്മിറ്റി മീറ്റിംഗ് കൂടുകയും സംഭവത്തിൽ സ്കൂൾ അധികാരികൾ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.കൂടുതൽ അന്വേഷണം നടത്തി ഉചിതമായ തീരുമാനം കൈകൊള്ളാമെന്ന് തീരുമാനിക്കുകയും ചെയ്തു.

“ഇത് പൂർണ്ണമായും ദുരുദ്ദേശ്യമില്ലാത്ത സംഭവമാണെന്നും കുട്ടികൾ തിരഞ്ഞെടുത്ത ഗാനം കഴിഞ്ഞ ഏതാനും വർഷങ്ങളായി കലോൽത്സവങ്ങളിലും മറ്റും ദേശഭക്തിഗാനമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണെന്നും മനസിലാക്കിയിട്ടുള്ളത്. കൂടുതൽ വിവാദങ്ങൾ ഇല്ലാതിരിക്കാൻ വീഡിയോ പിൻവലിക്കുകയും ചെയ്തിട്ടുണ്ടെന്നും പിടിഎ പ്രസിഡൻ്റ് ഗഫൂർ നെല്ലേപ്പാട്ട് അറിയിച്ചു.

വർഷങ്ങളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുകയും ഉയർന്ന വിജയം കരസ്ഥമാക്കുകയും,സ്പോർട്സ്,കലോത്സവം,ശാസ്ത്രമേള തുടങ്ങിയവയിൽ സംസ്ഥാനതലത്തിൽ വരെ തിളങ്ങി നിൽക്കുകയും ചെയ്യുന്ന സ്കൂളിൻ്റെ യശസ്സിനെ കളങ്കപ്പെടുത്തുന്ന പ്രവർത്തനമായാണ് മനസ്സിലാക്കുന്നതെന്നും തുടർന്നുള്ള സ്കൂളിൻ്റെ പ്രവർത്തനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.