
മലപ്പുറം: യു. ഡി. എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ എൽ . ഡി എഫ് . സർക്കാരിൻ്റെ തെറ്റായ മദ്യനയം തിരുത്തുമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മദ്യ നിയന്ത്രണാധികാരം തിരിച്ച് നൽകുക , സ്കൂൾ തലം മുതൽക്കേ പാഠപുസ്തങ്ങളിൻ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തുക എന്നീ മദ്യനിരോധനസമിതി ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പിലാക്കുമെന്നും പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ പ്രഖ്യാപിച്ചു. മലപ്പുറം ടൗൺ ഹാളിൽ നടന്ന കേരള മദ്യനിരോധന സമിതിയുടെ നാൽപ്പത്തിയേഴാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകായിരുന്നു അദ്ദേഹം. മദ്യവും ഇതര ലഹരികളും അനേകം കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുന്നുവെന്നും മക്കൾ മാതാപിതാക്കളെ കൊല്ലുന്ന അതിക്രൂരമായ അനേകം സംഭവങ്ങൾ അടുത്ത കാലത്ത് കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഘട്ടം ഘട്ടമായി ലഹരി ഉപയോഗം കുറയ്ക്കുമെന്ന് വാഗ്ദാനം നല്കിയ ഇടത് പക്ഷ സർക്കാർ, ചെയ്തത് ഘട്ടം ഘട്ടമായി മദ്യവില്പന വർദ്ധിപ്പിക്കുകയാണ്. മദ്യവിൽപ്പനകൊണ്ട് വരുമാനം കൂടില്ലെന്നും മറിച്ച് ചികിൽസയ്ക്കും ക്രമസമാധാന പാലനത്തിനും ചെലവ് കൂടുമെന്നും സർക്കാരിൻ്റെ വരുമാനം വർധിപ്പിക്കാൻ മറ്റു നിരവധി മാർഗ്ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
മദ്യനിരോധനസമിതി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹം മൂന്നാം വർഷത്തിലേയ്ക്ക് പ്രവേശിച്ചതിൻ്റെ പ്രഖ്യാപനം, സത്യാഗ്രഹ സമിതി രക്ഷാധികാരി കൂടിയായ പി.ഉബൈദുള്ള എം.എൽ.എ. നിർവ്വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, ഡി.സി.സി. പ്രസിഡൻ്റ് വി.എസ്. ജോയി, മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ, ചീഫ് കോർഡിനേറ്റർ പ്രൊഫ ടി.എം രവീന്ദ്രൻ, മദ്യനിരോധന മഹിളാ വേദി സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.ഒ.ജെ. ചിന്നമ്മ, ഖദീജ നർഗീസ് , ബി.ആർ. കൈമൾ കരുമാടി, സിദ്ധിഖ് മൗലവി അയിലക്കാട്,മജീദ് മാടമ്പാട്ട് എന്നിവർ പ്രസംഗിച്ചു.
സമ്മേളനശേഷം കളക്ടറേറ്റിലേയ്ക്ക് നടത്തിയ പ്രകടനത്തിന് ഇയ്യച്ചേരി പത്മിനി, ടി.എം. വർഗീസ് , മേഴ്സി ജോയി, സിസ്റ്റർ ജയ, ഐ. സി. മേരി, ടി. ചന്ദ്രൻ,ആർട്ടിസ്റ്റ് ശശികല , പി. മോഹനകുമാരൻ, ലത കൈമൾ ,എസ്. ചന്ദ്രബാബു ,പി.വി. സഹദേവൻ,ഉമ്മർ മഞ്ചേരി, പി.വി. ഉദയകുമാർ, വിളയോടി വേണുഗോപാൽ, ആൻ്റണി പന്തല്ലൂക്കാരൻ, വി.പി. ശ്രീധരൻ , എ.രഘു, സിൽബി ചുനയംമാക്കൽ, മാത്യൂസ് പുതുശ്ശേരി സി.കെ. ദിവാകരൻ എന്നിവർ നേതൃത്വം നൽകി.
വാർത്ത നൽകുന്നത്
ഡോ. വിൻസെൻ്റ് മാളിയേക്കൽ
സംസ്ഥാന ജനറൽ സെക്രട്ടറി
Mob- 99617985 99


Leave a Reply