
തിരൂർ: കൊല്ലം തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് കേരള സംസ്ഥന സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് നിർമ്മിച്ചു നൽകുന്ന ഭവന നിർമ്മോണ ഫണ്ടിലേക്ക് തിരൂർ ജില്ല അസോസിയേഷൻ രണ്ടേകാൽ ലക്ഷം രൂപ കൈമാറി. ജില്ല ചീഫ് കമ്മീഷണറും തിരൂർ ജില്ല വിദ്യാഭ്യാസ ഓഫീസറുമായ ആർ.പി. ബാബുരാജിനാണ് ഫണ്ട് കൈമാറിയത്.പി. എ. എസ്. ആർ കൃഷ്ണദാസ്, സൂപ്രണ്ട് വേണുഗോപാൽ, എം മൻസൂർഷാ, ജില്ല സെക്രട്ടറി പി. ജെ അമീൻ, ട്രഷറർ കെ. കൃഷ്ണകുമാർ, ഓർഗനൈസിംഗ് കമ്മീഷണർ ജിബി ജോർജ്, ടി. അബ്ദുൽ ജലീൽ, വി.ടി. അബ്ദുറഹ്മാൻ, കെ. സൈന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാതൃകാപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ജില്ലയിലെ യൂണിറ്റ് ലീഡർമാരെ ജില്ല ചീഫ് കമ്മീഷണർ ആർ പി . ബാബുരാജൻ അഭിനന്ദിച്ചു.
Leave a Reply