
തിരുന്നവയയിൽ വിളംബര ജാഥ നടത്തി
തിരുന്നാവായ :കേരള മദ്യനിരോധന സമിതി സെപ്റ്റംബർ ഒന്നിന് മലപ്പുറത്ത് നടത്തുന്ന 47-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി തിരുന്നാവായ ടൗണിൽ വിളംബര ജാഥ നടത്തി.
സമാപന സംഗമം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരള മദ്യ നിരോധന സമിതി സംസ്ഥാന
സെക്രട്ടറി ഖദിജ നർഗീസ് മുഖ്യ പ്രഭാണം നടത്തി.ജില്ലാ പ്രസിഡൻ്റ്
മജീദ് മാടമ്പാട്ട് മൂന്നാം വർഷ ജില്ല സത്യാഗ്രഹ പദ്ധതികൾ അവതരിപ്പിച്ചു. മദ്യ നിരോധന സമിതി തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അലി മുളക്കൽ അധ്യക്ഷനായി.ജലീൽ തൊട്ടി വളപ്പിൽ, ഇസ്മായിൽ അച്ചമ്പാട്ട്, ഹംസ പച്ചാട്ടിരി, പൊറ്റമ്മൽ കോയാമുട്ടി എന്ന ബാവ,സി.കെ. ലത്തീഫ്, വി.പി റസിയ എന്നിവർ പ്രസംഗിച്ചു. സി.പി.മൊയ്തീൻ, ഇ.പി.എ ലത്തീഫ്, കെ.കെ.കലാം,പി. നദീറ ,കെ.സൽമത്ത്,റഫീഖ് അജിതപ്പടി,യു. ശിഹാബുദീൻ, കെ.ഹനീഫ എന്നിവർ ജാഥക്ക് നേതൃത്വം നൽകി.
Leave a Reply