
മലപ്പുറം. സൂര്യ സുൽഫി സംവിധാനം ചെയ്ത ഗുലുമാൽ ഫോർട്ട് ഫിലിം റിലീസ് ചെയ്തു. പാവങ്ങളെ കബളിപ്പിക്കുന്ന രണ്ട് തട്ടിപ്പുകാരുടെ കഥയാണ് ഈ ഷോർട്ട് ഫിലിമിലൂടെ ഇതൾ വിരിയുന്നത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ആറ് കഥാപാത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. ഹാരി പാലാ. മുഹമ്മദ് ഖാലിദ്, ഷമീർ പൈപ്പിതിനി പറമ്പ്, നാസർ ചെമ്മങ്കടവ്, ഉമ്മർ എന്നിവരാണ് അവർ. ഹാരിസ് അഷ്റഫ് എന്നിവരാണ് ഈ ഷോർട്ട് ഫിലിമിന്റെ കഥാരചന നിർവഹിച്ചിട്ടുള്ളത്. സാധാരണക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരിത കഥയാണ് ഈ ഷോർട്ട് ഫിലിം പറയുന്നത്. യൂട്യൂബിൽ ആയിരങ്ങളാണ് ഗുലുമാൽ ഇതിനകം കണ്ടിട്ടുള്ളത്. സംവിധായകൻ സൂര്യ സുൽഫി മലപ്പുറം സ്വദേശിയാണ്.
Leave a Reply