തിരൂർ:കവിയും ആലത്തൂർ കെ എച്ച് എം എച്ച്എസ്എസിലെ മലയാളം അധ്യാപകനുമായ അബ്ദുള്ള പൊന്നാനിയുടെ കടൽവക്കത്തെ വീട് എന്ന കവിത സമാഹാരം പ്രശസ്ത സാഹിത്യകാരൻ പി രാമൻ പ്രകാശനം ചെയ്തു. വാക്കുകൾ കൊണ്ട് പുതിയ അർത്ഥതലങ്ങളും അനുഭവങ്ങളും സന്നിവേശിപ്പിക്കുന്നതാണ് അബ്ദുള്ളയുടെ കവിതകളെന്ന് പി രാമൻ അഭിപ്രായപ്പെട്ടു. കെ തുളസി സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡൻ്റ് എൻ.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സോണിയ സി വേലായുധൻ , പ്രധാനാധ്യാപിക എം ബിന്ദു, പി ടി എ വൈസ് പ്രസിഡൻ്റ് ഷാഫി വാക്കയിൽ, ഡി. എച്ച്. ഒ. എച്ച്. എസ്. എസ് പൂക്കരത്തറ പ്രിൻസിപ്പൽ ബെൻഷ, പ്രധാനാധ്യാപകൻ പി സലാം എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ടി സുബൈർ നന്ദി പറഞ്ഞു .
പേരക്ക ബുക്സ് ആണ് സമാഹാരം പുറത്തിറക്കിയത്.

Leave a Reply

Your email address will not be published.