ചിത്രരശ്മി എഴുത്തുകൂട്ടത്തിൻ്റെ സംസ്ഥാന സംഗമത്തിന്റെ രജിസ്ട്രേഷൻ എസ് എസ് എം പോളിടെക്നിക് കമ്പ്യൂട്ടർ വിഭാഗം മേധാവി ടി.എ മുഹമ്മദ് സിയാദ് നിർവഹിക്കുന്നു.

തിരൂർ : ചിത്രരശ്മി എഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ
എഴുത്തുകാരുടെ സംസ്ഥാനതല സംഗമം സെപ്റ്റംബർ 13ന് ശനിയാഴ്ച തിരൂർ
സംഗം ഓഡിറ്റോറിയത്തിൽ നടക്കും.
പരിപാടിയുടെ ഭാഗമായി
സാഹിത്യസംവാദം
പുസ്തകങ്ങളുടെ പ്രകാശനം,
പുരസ്കാര വിതരണം,
സാംസ്കാരിക സദസ്സ്
എന്നിവ നടക്കും.പരിപാടി
മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോ പി.എ പ്രസാദ്
ഉദ്ഘാടനം ചെയ്യും.സിനിമാ ഛായാഗ്രാഹകൻ മധു അമ്പാട്ട്,
സിനിമാ സീരിയൽ താരം വിനോദ് കോവൂർ,ശബ്ദകലാകാരൻ
ബന്ന ചേന്ദമംഗലൂർ
എന്നിവർ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി മുജീബ് താനാളൂർ ചെയർമാനും
മിഥുൻ വർമ്മ കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

തിരൂർ ഗവ:ബോയ്സ് ഹൈസ്കൂൾ മുൻ ലൈബ്രറേറിയൻ എം.എ
റഹ്മാന് ഫോം നൽകി
എസ്എസ്എം പോളിടെക്നിക് കോളെജ് കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗം മേധാവി
ടി.എ. മുഹമ്മദ് സിയാദ് രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ
മുജീബ് താനാളൂർ അധ്യക്ഷനായി
കൺവീനർ മിഥുൻ വർമ്മ, കെ.പി.ശരീഫ,
പി.കെ. മുഹമ്മദ് റാഷിദ് എന്നിവർ
സംസാരിച്ചു.

Leave a Reply

Your email address will not be published.