തിരൂർ :യുവതലമുറയെ ഒന്നടങ്കം കാർന്നുതിന്നുന്ന രാസ ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുന്നതിന്റെ ഭാഗമായി ലോക വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഐ എച് ടി കമ്പ്യൂട്ടർ കോളേജിൽ തുടക്കമായി.പോലീസ് ലൈനിലുള്ള എച് ടി കമ്പ്യൂട്ടർ കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജെ സി ഐ ദേശീയ പ്രസിഡന്റ്‌ ആൻഗുർ ജുംജുംവാല പരിപാടി ഉത്ഘാടനം ചെയ്തു. കോളേജ് മാനേജിങ് ഡയറക്ടർ ഷമീർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് അഡ്മിനിസ്ട്രേറ്റർ മുംതാസ് കെ. സി സ്വാഗതവും ജെ സി ഐ മേഖല പ്രസിഡന്റ്‌ ജംഷാദ് കൈനിക്കര മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയിൽ ജെ സി ഐ യുടെ മേഖല ഡയറക്ടർമാരായ ബാസിത്ത്, തെസ്നി കമറുദ്ധീൻ, സുഹൈമ, മുഹമ്മദ്‌ റഫീഖ്, സോൺ സെക്രട്ടറി ശബരീഷ്,
ജെ സി ഐ തിരൂർ പ്രസിഡന്റ്‌ ജർഷാദ് എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു. ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ ശരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ യുവതലമുറയെ തങ്ങളുടെ യുവത്വം നല്ല ഭാവിക്കായി നിക്ഷേപിക്കാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും പ്രാപ്തരാക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് ദേശീയ അധ്യക്ഷൻ ആൻഗുർ ജുംജുംവാല ഉൽഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. പരിപാടിയിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തികൊണ്ട് വിദ്യാർത്ഥികൾ നടത്തിയ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തുന്ന സ്കിറ്റും ശ്രദ്ധേയമായി.കൂടാതെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
പരിപാടിക്ക് അധ്യാപകരായ
വൃന്ദ. വി
രജ്ന. പി
അഞ്ജലി. യു
ഗോപിക. എം
അശ്വതി. ടി
വിജിത. കെ
നിമ്മി. പി. യു
ആബിദ ബീഗം
പ്രിയങ്ക എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.