
നൈപുണി പരിശീലനം കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് വഴിയൊരുക്കി-അങ്കൂർ ജുംജുംവാല(ജെ സി.ഐ നാഷണൽ പ്രസിഡണ്ട്)
തിരൂർ:യുവജനങ്ങൾക്ക് നൈപുണി പരിശീലനം നൽകി കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കിയെന്ന് ജെസിഐ ദേശീയ അധ്യക്ഷൻ അങ്കൂർ ജുംജുംവാല.ജെസിഐ മലപ്പുറം പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന മേഖലാ 28 ൽ സന്ദർശനത്തിനെത്തിയ അങ്കൂർ തിരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.കാബിൽ എന്ന പേരിലുള്ള പദ്ധതിയിൽ പത്തിലേറെ തൊഴിലധിഷ്ഠിത പരിശീലന മൊഡ്യൂളുകളുണ്ട്.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ പരിശീലന പരിപാടികൾ പൂർത്തിയാക്കി.വ്യക്തിത്വ വികസന പരിശീലനത്തിലൂടെ കൂടുതൽ യുവതി യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ജെസിഐക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.മേഖല 28 പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കര അധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി എസ്.ശബരീഷ്,മുഹമ്മദ് റഫീഖ്,കെ ബാസിത്,സി.കെ.ജർഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply