
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നത് ദൂരിപക്ഷത്തിൻ്റെ ഉത്തരവാദിത്വം : നടൻ പ്രകാശ് രാജ്
തിരൂർ: ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നത് ദൂരിപക്ഷത്തിൻ്റെ ഉത്തരവാദിത്വമാണെന്ന് നടൻ പ്രകാശ് രാജ് പറഞ്ഞു. ഭൂരിപക്ഷമാണ് ശരിയെങ്കിൽ മയിലിനു പകരം കാക്കയെ ദേശീയ പക്ഷിയായും കടുവയ്ക്കും പകരം പശുവിനെ ദേശീയ മൃഗമായും കാണേണ്ടി വരും. മുസോളിനി, ഹിറ്റ്ലർ എന്നിവരും ഇപ്പോൾ നരേന്ദ്ര മോദിയും ആർ.എസ്.എസും വരെ സെനോഫോബിയയെ ഉപയോഗിക്കുകയാണ്. നമ്മൾ അപടത്തിലാണെന്ന് അവർ പറയും.ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാനല്ല, അവർക്കു താൽപര്യം അധികാരികമായ സംഭവനകളാണ് രാഷ്ട്രത്തിനു വേണ്ടത്. അതു ചെറുതായലും വലുതായലും അതിനെ കുറിച്ച് ചർച്ചകൾ നടത്തുകയും വിലമതിക്കുകയും വേണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
തിരൂർ തുഞ്ചൻ പറമ്പിൽ രണ്ട് ദിവസമായി നടന്ന ദേശീയ മാനവിക വേദി വാർഷികാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നടൻ പ്രകാശ് രാജ്. ചടങ്ങിൽ ദേശീയ മാനവിക വേദി സംസ്ഥാന വൈസ് ചെയർപേഴ്സൻ കദീജ മുംതാസ് അധ്യക്ഷത വഹിച്ചു. പ്രമുഖ പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, പി.ടി കുഞ്ഞുമുഹമ്മദ്, ഹരിദാസ് കൊളത്തൂർ, കരീം മേച്ചേരി, സി.വി ബഷീർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി സ്വാഗതവും അസ്ബറ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തോടെ രണ്ട് ദിവസം നീണ്ടുനിന്ന ദേശീയ മാനവിക വേദി രണ്ടാം വാർഷികാഘോഷ പരിപാടിക്ക് തിരശ്ശീല വീണു.
Leave a Reply