മെക്ക തിരൂർ താലൂക്ക് കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ബി. റിയാസ് മോൻ ഉദ്ഘാടനം ചെയ്യുന്നു.

കല്പകഞ്ചേരി: പിന്നാക്ക- ദലിത് – ന്യൂനപക്ഷ – മതവിഭാഗങ്ങളുടെ ശാക്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന മുസ്ലിം എപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) ആഗസ്റ്റ് 28 ന്
കോഴിക്കോട് വെച്ച് നടത്തുന്ന
47-ാം സ്ഥാപക ദിന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തിരൂർ
താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു. കടുങ്ങാത്തുകുണ്ടിൽ നടന്ന കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ബി. റിയാസ്
മോൻ ഉദ്ഘാടനം ചെയ്തു. പി.സി.
ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുസ്സലാം മുഖ്യ പ്രഭാഷണം നടത്തി.സി.എസ്.എം. യൂസഫ്, ജലീൽ തൊട്ടി വളപ്പിൽ, കെ.എൻ
സൈതു മുഹമ്മദ്, കെ.എൻ. ഗഫൂർ,
യൂനുസ് മയ്യേരി , ആഷിക്ക് പടിക്കൽ,എം.ടി. ലത്തീഫ്,ടി. അഷറഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.