താനൂർ:വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എൻ. എം. എം എസ് പരീക്ഷയിൽ വിജയിയായ ടി. ആയിഷ മിൻഹയെയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ടീ. മുഹമ്മദ് സയാൻ എന്നിവർക്ക് ജില്ലാ പഞ്ചായത്തംഗം വി കെ എം ഷാഫി ഉപഹാരം നൽകി. നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ എം നൗഫൽ ,മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി .ഒ. റഹ്മത്തുല്ല ,സി എച്ച് സെൻറർ പഞ്ചാരമൂല പ്രസിഡണ്ട് കെ.ടി. ഉസ്മാൻ, നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ . ഇ. കെ. റഹ്മത്തുള്ള, വാർഡ്‌ മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി സി. എം. ടി. നസറുദ്ദീൻ ഷാ ,പ്രസിഡന്റ്‌ ചേലാട്ട് പോക്കർ ഹാജി ഹംസക്കുട്ടി മാസ്റ്റർ , സി.പി. മുഹമ്മദ്, വി. ഇ. എം .കാസിം, വേൾഡ് കെഎംസിസി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഉബൈദ് കല്ലിങ്ങലകത്ത്, കാടേങ്ങൽ തൻവീർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.