കെ. എൻ. എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല സമിതി സംഘടിപ്പിച്ച തബ്സ്വിറ തർബിയത്ത് ക്യാമ്പ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.അബിദ് മദനി ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ: വർധിച്ചു വരുന്ന ഓൺലൈൻ അന്ധവിശ്വാസങ്ങൾക്കെതിരെ
സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും അന്ധവിശ്വാസ നിർമാർജന നിയമം ഭരണകൂടം നടപ്പിലാക്കണമെന്നും
കെ.എൻ.എം മർക്കസുദ്ദഅവ
തബ്സ്വിറ തർബിയത്ത് ക്യാമ്പ് ആവശ്യപ്പെട്ടു.ഉന്നത വിദ്യാഭ്യാസം
നേടിയവർ പോലും ഓൺലൈൻ അന്ധവിശ്വാസങ്ങളുടെ പിന്നാലെ
പോകുകയാണെന്നും ഓൺലൈൻ
ഗൈമുകളുടെ അതിപ്രസരം യുവാക്കളെ പോലും ആത്മഹത്യയിലേക്ക് നയിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇതിനെതിരെ ധാർമിക വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.
കുറ്റൂർ ഐ.ഇ. സി ഹാളിൽ നടന്ന ക്യാമ്പ് കെ.എൻ. എം മർക്കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡൻ്റ് ടി. ആബിദ് മദനി ഉദ്ഘാടനം ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ഷാക്കിർ കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു.ഹുസൈൻ കുറ്റൂർ, എം. അബ്ദുറഹിമാൻ, എ.ഷംസുദ്ധീൻ, പി. യാസർ, കെ. സൈനബ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.