മലപ്പുറം: സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തിയ വ്യാജ വോട്ട് ചേർക്കലിനെതിരെ പോലീസ് നടപടി സ്വീകരിച്ചു. ഇത് പ്രകാരം എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വയസ്സ് തിരുത്തി വോട്ടർ പട്ടികയിൽ ചേർക്കാൻ സമർപ്പിച്ച അഞ്ചുപേർക്ക് എതിരെയാണ് ജാമ്യമില്ല പ്രകാരം കേസെടുത്തത്.ഇത്തിൾപറമ്പ് സ്വദേശികളായ അഞ്ചുപേർക്ക് എതിരെയാണ് എസ്എസ്എൽസി ബുക്കിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ പോലീസ് എഫ്ഐആർ രേഖപ്പെടുത്തി കേസെടുത്തത്.ബിഎൻഎസ് ആക്ട് 336,340 വ്യാജരേഖ ചമക്കൽ വകുപ്പുകൾ പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തത്.വ്യാജ രേഖകൾ സമർപ്പിച്ച കൂടുതൽ വിവരങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭ്യമാകുന്ന പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു യുഡിഎഫ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.കൂടാതെ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ല കളക്ടർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയും തുടർനടപടികളിലേക്ക് പ്രവേശിക്കുന്നുണ്ട്.

സിപിഎം , ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ എസ്എസ്എൽസി ബുക്കിൽ കൃത്രിമം നടത്തി പത്താംതരത്തിലും, പ്ലസ് വണ്ണിനും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വ്യാപകമായി വ്യാജ രേഖകൾ സൃഷ്ടിച്ചു വോട്ട് ചേർക്കൽ നടത്തിയത്.നഗരസഭയിലെ എൻജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ മേൽ വിഷയത്തിൽ കഴിഞ്ഞദിവസം ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. വ്യാപകമായി കൃത്രിമ രേഖകൾ ചമക്കുന്നതിന് കൂട്ടുനിന്ന സൂപ്രണ്ടിന് എതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം സർക്കാരിനെയും കോടതിയെയും സമീപിക്കുന്നതിനുള്ള നീക്കത്തിലാണ് . ഈ ഉദ്യോഗസ്ഥൻ മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ സമാന പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ സസ്പെൻഷനിൽ ആയിരുന്നു . വ്യാജരേഖ സമർപ്പിച്ച് വോട്ട് ചേർത്തതിനെതിരെ ഇന്ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിലും ചൂടേറിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു.ബീഹാർ മോഡൽ വോട്ട് കൊള്ള മലപ്പുറം നഗരസഭയിൽ നടപ്പിലാക്കാമെന്നത് ഇടതുപക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്നും ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പറഞ്ഞു.

വാർഡ് വിഭജനവുമായി ബന്ധപ്പെട്ടും വ്യാപക ക്രമക്കേടുകളാണ് ഇടതുപക്ഷ യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയത്.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് നിലവിൽ മൂന്ന് കേസുകൾ കേരള ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. മലപ്പുറം നഗരസഭയിൽ വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടുന്ന വലിയ മുന്നേറ്റം ഭയന്ന് ഇടതുപക്ഷം നടത്തുന്ന താൽക്കാലികമായ തട്ടിപ്പ് ശ്രമങ്ങൾക്ക് നിലനിൽപ്പ് ഉണ്ടാവില്ല നഗരസഭ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. കൗൺസിൽ യോഗത്തിൽ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രവർത്തനത്തിൽ സത്യസന്ധതയും സുതാര്യതയും നഷ്ടപ്പെട്ടാൽ ജനങ്ങളുടെ വിശ്വാസം തകരുമെന്നും അത് ജനാധിപത്യ സംവിധാനങ്ങൾക്ക് തന്നെ അപമാനകരം ആണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.