രവിമേലൂർ

ചാലക്കുടി :ചാലക്കുടി /പുഴയിൽ വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള നടപടികൾ കൈ
ക്കൊള്ളാതിരിക്കുന്ന അധികാരികളുടെ നിലപാടിൽ ചാലക്കുടി
റിവർ പ്രൊട്ടക്ഷൻ ഫോറം, ജല ജാഗ്രത
സമിതി സംയുക്ത യോഗം
കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

പെരിങ്ങൽകുത്തിലെ ജലനിരപ്പ് 415 മീറ്ററിൽ താഴെ നിർത്തിയാലും 100% വൈദ്യുതി ഉല്പാദനം സാധ്യമാണ് എന്നിരിക്കെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഏറെ സഹായകരമായ ഈ നടപടി പോലും കൈക്കൊള്ളാൻ വൈദ്യുതി ബോർഡ് എന്തുകൊണ്ടാണ് തയ്യാറാകാത്തത് എന്ന് യോഗം ചോദിച്ചു.

വെള്ളപ്പൊക്ക നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾ പുഴത്തടത്തിലെ വിവിധ ഇടങ്ങളിലായി തുടരുന്നതിനും നിയമപരമായ സാധ്യതകൾ തേടുന്നതിനും യോഗം തീരുമാനിച്ചു.
K M ഹരി നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ………. അക്ബർ ഷാ, ഫാ. വർഗ്ഗീസ് പാത്താടൻ, ജോയ് മൂത്തേടൻ, കെ.കെ. ഗോപാലകൃഷ്ണൻ, എൽസി സച്ചിദാനന്ദൻ,
അജയകുമാർ യു.എസ്,
കലാഭവൻ ജയൻ, കെ.ബി.മുരളിധരൻ , അബ്ദുൾ മജീദ്, അഡ്വ. ആൻ്റോ ചെറിയാൻ, ബെൻസി അരിക്കാടൻ, ഡെന്നി മൂത്തേടൻ , ഇന്ദിര വാര്യർ, എസ്.പി. രവി തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ വിനിത ചോലയാർ സ്വാഗതവും സുരേഷ് മുട്ടത്തി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.