
രവിമേലൂർ
പാലക്കാട്. നാഷ്ണൽ ഹൈവേ 566 ലെ ആമ്പല്ലൂർ മുതൽ ചിറങ്ങരവരെയുള വൻ ഗതാഗത കുരുക്കിനും, നിർമ്മാണത്തിലെ അപാകതക്കും , അശാസ്ത്രീയതക്കും എതിരെ ചാലക്കുടി നിയോജക മണ്ഡലത്തിലെ കൊരട്ടി, കാടുകുറ്റി, മേലൂർ പഞ്ചായത്തിലെ എൽ ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പാലക്കാട് നാഷ്ണൽ ഹൈവേ പ്രൊജക്ട് ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടത്തി.
ഉപരോധ സമരം സി പി ഐ (എം) പാലക്കാട് ജില്ല സെക്രട്ടറി ഇ. എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. സി പി ഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ, സി പി ഐ ജില്ല കമ്മിറ്റി അംഗം ടി.വി രാമകൃഷ്ണൻ, കേരള കോൺഗ്രസ്സ് സംസ്ഥാന സ്റ്റിയറിംങ്ങ് കമ്മിറ്റി അംഗം ഡെനീസ് കെ ആൻ്റണി, സി പി ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ കെ ആർ സുമേഷ്, എം എം രമേശൻ, പി. പി ബാബു, മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം. എസ് സുനിത, കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ഷൈനി ഷാജി, നൈനു റിച്ചു, പോളി പുളിക്കൻ, വിപിൻ രാജ്, വിക്ടോറിയ ഡേവിസ്, പി വിമൽകുമാർ, മോഹിനി കുട്ടൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ഈ മാസം 21 ന് ഉള്ളിൽ പ്രൊജക്ട് ഡയറക്ടർ നേരിട്ട് വന്ന് ജനപ്രതിനിധികളുടെ യോഗം വിളിക്കാമെന്നും, മഴ മാറി 2 ദിവസ്സതിനുള്ളിൽ സർവ്വിസ് റോഡുകൾ ടാറിംങ്ങ് നടത്തുമെന്നും നാഷ്ണൽ ഹൈവേ അധികൃതർ സമരക്കാർക്ക് ഉറപ്പ് നൽകിയതോടെ ഉപരോധ സമരം അവസാനിപ്പിച്ചു.


Leave a Reply