
തിരുന്നാവായ: കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ സെറിമോണിയൽ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. കല്പകഞ്ചേരി എസ്.എച്ച് ഒ. കെ സലീം പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ.വി. ബീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രണ്ടു വർഷത്തെ ചിട്ടയായ എസ്. പി .സി പരിശീലനം പൂർത്തിയാക്കിയ സൂപ്പർ സീനിയർ കേഡറ്റുകളുടെ സെറിമോണിയൽ പരേഡിന് കമാൻഡറായി കുമാരി അനന്യ കൃഷ്ണ നേതൃത്വം നൽകി. സെക്കന്റിങ്ങ് കമാൻഡറായ കുമാരി പി.ആദി ലക്ഷ്മി ,ഒന്നാം നമ്പർ പ്ലട്ടൂണിനെ നയിച്ച കുമാരി കെ. ഫാത്തിമ ,രണ്ടാം നമ്പർ പ്ലട്ടൂണിനെ നയിച്ച മാസ്റ്റർ എം.ഷാൻ എന്നിവർ പുരസ്കാരങ്ങൾക്ക് അർഹരായി.
വിവിധ മത്സരങ്ങളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ടി നിഷാദ്,പ്രധാനാധ്യാപകൻ പി.
സി അബ്ദുറസാഖ് , പി.ടി.എ. പ്രസിഡൻ്റ് നാസർ ആയപ്പള്ളി, വൈസ് പ്രസിഡന്റ് കെ.കെ. ഫാറൂക്ക് ഉപ പ്രധാനാധ്യാപകൻ ഇ.പി. സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി ഇ.പി ആനന്ദകൃഷ്ണൻ, ഡി .ഐ . ഒ.പി. ജംഷാദ്, എസ്.പി.സി പാരൻ്റ്സ് പ്രസിഡന്റ് പി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എം. സുബൈദത്തുൽ അസ്ലമിയ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എ.എൻ ജമീർ എന്നിവർ പ്രസംഗിച്ചു
Leave a Reply