
കോഴിക്കോട്: രാജ്യത്ത് ഉടനീളം ബിജെപി നടത്തിയ വോട്ട് കൊള്ള കേരളത്തിലും നടത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് ആരോപിച്ചു. തൃശ്ശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി വിജയിച്ചത് ഇത്തരത്തിൽ വ്യാപകമായ വോട്ട് കൊള്ള നടത്തിയിട്ടാണെന്ന് തെളിവുകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ജാഗ്രതയോടെ ഇരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡോ: പിടി കരുണാകരൻ വൈദ്യർ ഹാളിൽ നടന്ന എസ്ഡിപിഐ ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ ജലീൽ സഖാഫി, പി വി ജോർജ്, വാഹിദ് ചെറുവറ്റ, ജനറൽ സെക്രട്ടറിമാരായ കെ ഷമീർ, എപി നാസർ , സെക്രട്ടറിമാരായ റഹ്മത്ത് നെല്ലൂളി , പിടി അബ്ദുൽ ഖയ്യൂം , പി വി മുഹമ്മദ് ഷിജി, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഫായിസ് മുഹമ്മദ്, കെ പി ഗോപി, കെ പി മുഹമ്മദ് അഷ്റഫ് മാസ്റ്റർ, കെ കെ ഫൗസിയ , കെ കെ കബീർ, എം കെ സഫീർ, ടിപി മുഹമ്മദ്, പി റഷീദ്, പി പി ഷറഫുദ്ദീൻ, ഷാനവാസ് മാത്തോട്ടം, എം അഹമ്മദ് മാസ്റ്റർ , ടി പി ഷബ്ന വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എൻജിനീയർ എം എ സലീം (ബേപ്പൂർ) , കെ പി ജാഫർ (സൗത്ത്) , സഹദ് മായനാട് (നോർത്ത്) , നിസാർ ചെറുവറ്റ (എലത്തൂർ), പി ഹനീഫ (കുന്നമംഗലം), വി പി ബീരാൻകുട്ടി (തിരുവമ്പാടി), ടിപി യൂസഫ് (കൊടുവള്ളി), ഇ സൈനുദ്ദീൻ (ബാലുശ്ശേരി) എം കെ സഖരിയ്യ (കൊയിലാണ്ടി), വി നൗഷാദ് (പേരാമ്പ്ര), സലാം കാക്കുനി (കുറ്റ്യാടി), ഇബ്രാഹിം തലായി (നാദാപുരം) , ഷംസീർ ചോമ്പാല (വടകര) എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Leave a Reply