
രവിമേലൂർ
ചാലക്കുടി – മുരിങ്ങൂർ, ജംഗ്ഷനിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ഇൻഫ്രാസ്ട്രെക്ചർ ഒരുക്കിയിരിക്കുന്ന യാത്രക്കാരുടെ ഒരു മരണക്കെണിയായി മാറിയിരിക്കുന്നത് ,
നിത്യ സംഭവമായി തുടർന്നുകൊണ്ടിരിക്കുകയാണ് –
ജനങ്ങളുടെ ജീവനും – യാത്രയ്ക്കും തെല്ലും വില കൽപ്പിക്കാതെ – കോടതിയെപ്പോലും വകവയ്ക്കാതെ, താണ്ഡവ നൃത്തം ചവിട്ടുകയാണ് ഗുരുവായൂർ ഇൻഫ്രാ സ്ട്രെക്ച്ചർ എന്ന ഈ കമ്പനി –
സർവ്വീസ് റോഡുകളുടെ പണി പൂർത്തീകരിക്കാതെ നടക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമ്മാണമാണ് യാത്രക്കാരുടെ മരണമുഖമായി മുരിങ്ങൂർ ജംഗ്ഷൻ മാറിയിരിക്കുന്നത്!
കഴിഞ്ഞ വെള്ളിയാഴ്ച ഏകദേശം വൈകുന്നേരം ,9-30 മണിയോടു കൂടി കോരി ചൊരിയുന്ന പേമാരി മൂലം – റോഡ് എവിടെ തോട് എവിടെ എന്നറിയാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ –
ഇതിനിടയിൽ തടി കയറ്റി പോവുകയായിരുന്ന തടി ലോറി മുരിങ്ങൂരിലെ അടിപാതയ്ക്കടുത്തുള്ള ഒരു വലിയ കുഴിയിലേയ്ക്ക്(കുളം എന്ന് പറയുന്നതായിരിക്കും ശരി) വീണ് മറിയുകയുണ്ടായി- പിന്നീട് സംഭവിച്ച ട്രാഫിക്ക് ജാം ,പിറ്റേ ദിവസം(ശനി)ഏകദ്ദേശം ഉച്ചയ്ക്ക് 2 മണിയ്ക്കാണ് പേരാമ്പ്ര വരെ നീണ്ടു കിടന്ന വാഹന നിരകൾക്ക് ഒരു അറുതി കണ്ടെത്താൻ കഴിഞ്ഞത് –
ഇതിൽ കൊരട്ടി പോലീസിനെയും – പ്രത്യേകിച്ച് കൊരട്ടി SHO – SI മാർ ,ചാലക്കുടി DYSP – SHO – Sl,മറ്റു പോലീസ് ഉദ്യോഗസ്ഥരും കിണഞ്ഞ് നടത്തിയ പ്രവർത്തനത്തെ എത്ര പറഞ്ഞാലും മതിവരില്ല!
പോലീസ് -കരാർ കമ്പനിയുമായി , നടത്തിയ ചർച്ചയിൽ ക്വാറി വേയ്സ്റ്റ് അടിച്ച് താല്ക്കാലികമായി കുഴി നികത്തുകയുണ്ടായി, തുടർന്ന് പെയ്ത് കൊണ്ടിരിക്കുന്ന മഴയിൽ വീണ്ടും കുഴികൾ തുറന്നെക്കാം!
ഇതിനെതിരെ LDF നടത്തിയ -( മേലൂർ – കൊരട്ടി – കാടുകുറ്റി) പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രക്ഷോഭ സമരത്തിൽ സ: KR സുമേഷ് സ്വാഗതവും – സ : MS സുനിത അദ്ധ്യക്ഷത വഹിക്കുകയും – ചാലക്കുടി CPI(M)ACസെക്രട്ടറി സ: KS അശോകൻ ,ഉൽഘാടനം നിർവ്വഹിക്കുകയും, മറ്റു LDF നേതാക്കന്മാരായ – ഗംഗാധരൻ,MM രമേശൻ, ഡെന്നീസ് Kആൻ്റണി,NG സതീശൻ, ബിബിൻ രാജ് മറ്റു LDF ലെ പ്രമുഖ നേതാക്കൾ അഭിവാദ്യമർപ്പിക്കുകയും – സ : PP ബാബു നന്ദിയും പ്രകാശിപ്പിച്ചു!
ജനങ്ങളുടെ വോട്ട് നേടി ജയിച്ച് പോയ ( MP – MLA – ബ്ലോക്ക് പഞ്ചായത്ത്) ഇത് വരെ ഈ ദുരിത യാത്രയ്ക്കും – ഏത് നിമിഷവും സംഭവിക്കുന്ന ജീവഹാനിയും കണ്ടില്ലെന്ന് നടിച്ച് അനങ്ങാ പാറകളായി നോക്കി നില്ക്കുകയാണോ!ഇതിനൊരു പരിഹാരം കാണുന്നതിന് വേണ്ടി ഇനിയെങ്കിലും കണ്ണ് തുറന്നു കൂടെ എന്നാണ് ഇവിടത്തെ ജനങ്ങളും – യാത്രാ ക്ലേശമനുഭിവിക്കുന്ന യാത്രക്കാരും ,ഏക കണ്ഠേനേ ചോദിക്കുന്നത്!


Leave a Reply