കെ.എൻ.എം മർകസുദ്ദഅവ

കോഴിക്കോട് : രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി വധത്തിൽ ആരോപണ വിധേയമായ ആർ.എസ് എസ്സിനെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിൽ മഹത്വവത്കരിക്കുക വഴി പ്രധാനമന്ത്രി രാഷ്ട്രപിതാവിനെ അനാദരിച്ചിരിക്കയാണെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മാഹാത്മാ ഗാന്ധിയുടെ ഘാഥകൻ നാഥുറാം ഗോദ് സേയെ ആരാധനാപാത്രമാക്കുകയും രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കു വഹിക്കാതിരിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്തവരെ ചെങ്കോട്ടയിൽ കയറി നിന്ന് അഭിനന്ദനം നടത്തിയത് രാഷ്ട്ര ശില്പികളോട് കാണിച്ച അവഹേളനമാണ്.

സ്വതന്ത്ര ഇന്ത്യയിലെ ഒട്ടേറെ വർഗീയ കലാപങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയവരെന്ന് അന്വേഷണ കമ്മിഷനുകൾ കണ്ടെത്തിയ ആർ.എസ്.എസ്സിനെ പുകഴ്ത്തിയതിലൂടെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോടി ചെയ്തത്.

സംസ്ഥാനത്തെ പൊലീസിൽ അറുപത് ശതമാനവും മോദി ഭക്തരായ ആർ.എസ്.എസ് കാരാണെന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ്റെ പ്രസ്താവനയെക്കുറിച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. സംസ്ഥാന പൊലീസിൽ നിന്നും മുസ്ലിംകൾ വിവേചനം നേരിടുന്നു എന്ന കാലങ്ങളായുള്ള ആരോപണത്തെ ശരി വെക്കുന്നതാണ് ബി.ജെ.പി നേതാവിൻ്റെ പ്രസ്താവന.

സംസ്ഥാന പൊലീസിൽ പിടിമുറുക്കിയ ആർ.എസ് . എസ് സെല്ല് കണ്ടെത്തി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ആവശ്യപ്പെട്ടു.

കെ.എൻ.എം മർകസുദ്ദഅവ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ഇ.കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.പി ഉമർ സുല്ലമി അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.