
ഓവുങ്ങൽ:തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രധാനാധ്യാപിക വി പി മീരാ മോൾ ദേശീയപതാക ഉയർത്തി. സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. പി കോമു കുട്ടി, എം. എ റഫീഖ് , എം.എം ഫൈസൽ , ജുനൈസ് ബാബു പാട്ടത്തിൽ , കെ. മുഹമ്മദ് കുട്ടി ഹാജി, സാദിഖ് , സി.പി സാദത്ത് റഹ്മാൻ, പി റബീഹ് എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ജനറൽ ക്വിസ് , അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്’ കളറിംഗ് മത്സരം, രക്ഷിതാക്കൾക്കായി പദങ്ങൾ കണ്ടെത്താനുള്ള മത്സരം എന്നിവ സംഘടിപ്പിച്ചത് സ്വാതന്ത്ര്യ ദിനാഘോഷത്തെ വർണാഭമാക്കി. നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും മത്സരങ്ങളിൽ ആവേശപൂർവ്വം പങ്കെടുത്തു. ഓവുങ്ങൽ പ്രവാസി വിംഗ് വകയായി മിഠായി വിതരണം , പായസ വിതരണം എന്നിവ ഉണ്ടായിരുന്നു. പി. മായാ ദേവി, കെ.പി രജനി, പി പി ജംഷീദ, കെ രജനി, എം ടി എ പ്രസിഡണ്ട് പി പി സലീന റാഫി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Leave a Reply