
മാറഞ്ചേരി: ടി.സി.എം. ഗ്രൂപ്പ് സാരഥിയും മാറഞ്ചേരിയിലെ ആദ്യ കാല വ്യാപാരിയും പൗരപ്രമുഖനുമായ തവയിൽ ടി.സി. മാമു (88) നിര്യാതനായി. മാറഞ്ചേരിയിലും പരിസരത്തും വ്യാപാരി സംഘടന കെട്ടിപ്പൊക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. അസ്ഹർ മസ്ജിദിൻ്റെ സ്ഥാപകനും ആദ്യകാല പ്രസിഡൻ്റുമായിരുന്നു.
ഭാര്യ: അമ്പാരത്ത് ഉമ്മു. മക്കൾ:വ്യാപാരി വ്യവസായി സംഘടനയുടെ പൊന്നാനി താലൂക്ക് പ്രസിഡൻ്റ് ടി.സി. ഫൈസൽ,ടി.സി. സുജീർ, ടി.സി. നിസാർ, ബുഷറ, ജസീറ.
മരുമക്കൾ: ഡോ. നജില ഫൈസൽ (അസി.പ്രൊഫസർ എം. ഇ. എസ്. പൊന്നാനി കോളേജ്), റിൻസി സുജീർ, സുമയ്യ നിസാർ ( അധ്യാപിക ദാറുൽ ഹിദായ സ്കൂൾ,എടപ്പാൾ) ആർ.വി. ആരിഫ് (ഗുരുവായൂർ ) , സാബിർ ( താനൂർ)
ഖബറടക്കം ഇന്ന് (ബുധൻ)5 മണിക്ക് കോടഞ്ചേരി ഖബറിസ്ഥാനിൽ.
Leave a Reply