
രവിമേലൂർ
കൊരട്ടി. ചാലക്കുടി ഏരിയയിലെ അദ്യകാല സി പി ഐ (എം) നേതാവും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും ആയിരുന്ന പി.എ. അരവിന്ദാക്ഷ മെനോൻ 14-ാം അനുസ്മരണ ദിനം സംഘടിപ്പിച്ചു. രാവിലെ കൊരട്ടി, പാറക്കൂട്ടം എന്നിവ വടങ്ങളിൽ അനുസ്മരണ പതാക ഉയർത്തി അനുസ്മരണം നടത്തി. വൈകിട്ട് പാറക്കൂട്ടത്ത് നടന്ന അനുസ്മരണ പൊതുയോഗം സി പി ഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു. പാർട്ടി കൊരട്ടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ.എ. ബിജു അധ്യക്ഷത വഹിച്ചു. സി പി ഐ (എം) ചാലക്കുടി ഏരിയ കമ്മറ്റി അംഗങ്ങളായ കെ.പി. തോമസ്, അഡ്വ കെ ആർ സുമേഷ്, കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു, കെ.കെ രാജൻ, സുധാകരൻ. കെ, കലേഷ് ടി. എസ്,മിഥുൻ മോഹൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply