എംഇഎസ് കേരളയുടെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗ ബോധവൽകരണ ക്യാമ്പിൻ്റെ ഉദ്ഘാടനം തിരൂർ റെയിൽവേ സ്റ്റേഷനിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ: ഹുസൈൻ കോയ തങ്ങൾ നിർവ്വഹിച്ചു.

തിരൂർ : എംഇഎസ് കേരളയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി തിരൂർ യൂണിറ്റും എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയും സതേൺ റെയിൽവേ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റം സംയുക്തമായി സംഘടിപ്പിച്ച ജീവിതശൈലി രോഗ ബോധവൽക്കരണ ക്യാമ്പ് തിരൂർ റെയിൽവേ സ്റ്റേഷനിൽ എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ: ഹുസൈൻകോയ തങ്ങൾ ഉൽഘാടനം ചെയ്തു.യൂനിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. എംഇഎസ് കേരളാ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാഫി ഹാജി കൈനിക്കര മുഖ്യ പ്രഭാഷണം നടത്തി. റെയിൽവേ അസിറ്റൻ്റ് ഹെൽത്ത് ഓഫീസർ പി സന്തോഷ് കുമാർ , ഹെൽത്ത് ഇൻസ്പെക്ടർ തിരൂർ റെയിൽവേ പിഎ സെയ്തുമുഹമ്മത് , റെയിൽവേ സ്റ്റേഷൻ മാനേജൻ എൻ സോമസുന്ദരൻ, റെയിൽവേ എക്റ്റൻഷൻ എജുക്കേറ്റർ സൗമ്യ ശങ്കർ, സെക്രട്ടറി കെകെ റസാക്ക് ഹാജി, നജ്മുദ്ദീൻ കല്ലിങ്ങൽ, ജില്ലാ നേതാക്കളായ ജലീൽ കൈനിക്കര, പി എ റഷീദ്,സി മുഹമ്മദ്‌ നിഷാദ്, സലാം പി ലില്ലീസ്, പിഎ റഷീദ്, മമ്മി ചെറുതോട്ടത്തിൽ, ഡോ ഫാസിൽ, ഡോ ജുനൈദ്, ടി ഷെഫീക്ക്, നിഷസിറാജ്, എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ കോളേജ് ഡോക്ടർമാരായ ഡോ ശ്രീഹരി, ഡോ ഹിബ്ബ, ഡോ അസ്ന, ഡോ റിസ്‌വാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .

പ്രമേഹ പരിശോധന, രക്തസമ്മർദ്ദ പരിശോധന, ബോഡി മാസ്സ് ഇൻ്റക്സ് (BMI) കൂടാതെ ജീവിതശൈലി രോഗ ബോധവൽകരണ ക്ലാസ്സ് എന്നിവയാണ് ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചത്. യാത്രക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികൾളും മുതിർന്നവരും ഈ ക്യാമ്പ് ഉപയോഗപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്
എംഇഎസ് തിരൂർ യൂണിറ്റ്സെക്രട്ടറി
കെ കെ റസാക്ക് ഹാജി
98479 24306

Leave a Reply

Your email address will not be published.