പ്രസ് മീറ്റ് പങ്കെടുക്കുന്നവര്‍സ കിഷോര്‍ (സിപിഐ വെട്ടം ലോക്കല്‍ സെക്രട്ടറി),സ പി ടി ഷഫീഖ് സിപിഐ മണ്ഡലം കമ്മിറ്റി അംഗം,സ ടിവി ഫാസിൽ സിപിഐ മണ്ഡലം കമ്മിറ്റി അംഗം,സ സി പി സുലൈമാന്‍സിപിഐ വെട്ടം ലോക്കല്‍ കമ്മിറ്റി അംഗം.

തിരൂർ :വെട്ടത്തെ സിപിഐ പ്രവര്‍ത്തകനായ കാഞ്ഞിരത്തും വീട്ടില്‍ സ ശിഹാബിനെതിരെ നടന്ന ഒരു അക്രമവുമായി ബന്ധപ്പെട്ട കേസിനെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടി തിരൂർ പോലീസ് സ്റ്റേഷനില്‍ എത്തിയ സിപിഐ വെട്ടം ലോക്കല്‍ സെക്രട്ടറി സ കിഷോറിനെ അപമാനിക്കുകയും സിപിഐ യെ അധിക്ഷേപിക്കുകയും ചെയ്ത തിരൂർ CI ക്കെതിരെ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി കൈ കൊള്ളണമെന്ന് സിപിഐ നേതൃത്വം.

കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പാര്‍ട്ടി അംഗം സ ശിഹാബ് കാരത്തൂരിലുളള അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിന് പോയപ്പോള്‍
തൊട്ടടുത്ത വീട്ടുകാരൻ ഒരു മരം മുറിയുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പേരില്‍ ശിഹാബിനെയും ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്യുകയുണ്ടായി.
കയ്യേറ്റത്തിൽ പരിക്കേറ്റ ശിഹാബും മക്കളും തിരൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
തിരൂർ പോലീസിൽ പരാതി നല്‍കി.
പ്രസ്തുത വിഷയം സംസാരിക്കുന്നതിന് വേണ്ടി തൊട്ടടുത്ത ദിവസം തിരൂർ CI വിളിച്ചു വരുത്തി. ആ വിഷയത്തില്‍ ബന്ധപ്പെട്ട് സംസാരിക്കുന്നതിന് വേണ്ടിയാണ് സ കിഷോര്‍ തിരൂർ പോലീസ് സ്റ്റേഷനില്‍ എത്തിയത്.
സ്റ്റേഷനിൽ എത്തിയ കിഷോറിനെതിരെ തിരൂർ CI ഭീഷണി മുഴക്കുകയും സിപിഐ ക്കെതിരെ അധിക്ഷേപം നടത്തുകയും ഉണ്ടായി.
വിഷയത്തില്‍ അന്വേഷണം നടത്തി വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സിപിഐ നേതൃത്വം.

Leave a Reply

Your email address will not be published.