ജാഥ ഉൽഘാടനം സ: MS സുനിത നിർവഹിക്കുന്നു.

രവിമേലൂർ

മേലൂർ : ഞങ്ങൾക്ക് വേണം തൊഴിൽ ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ആഗസ്റ്റ് 15ന് DYFI സംഘടിപ്പിക്കുന്ന സമര സംഗമം ക്യാമ്പയിന്റെ ഭാഗമായി DYFI മേലൂർ പഞ്ചായത്ത് തല കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു.

DYFI ജില്ലാ കമ്മിറ്റി അംഗം സ.നിതിൻ പുല്ലൻ ക്യാപ്റ്റനായും സ.അഞ്ജന. പി.ബി വൈസ് ക്യാപ്റ്റനായും സി.എസ്. സുനോബി ജാഥ മാനേജർ ആയും നടന്ന ജാഥ, DYFIമുൻ സംസ്ഥാന കമ്മിറ്റി അംഗം സ. എം.എസ്.സുനിത വെട്ടുകടവിൽ വച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനകത്തെ വിവിധ പ്രദേശങ്ങളിലെ ആവേശകരമായ സ്വീകരണത്തിനു ശേഷം പൂലാനിയിൽ വെച്ചു നടന്ന സമാപന സമ്മേളനം മുൻ DYFI ജില്ലാ കമ്മിറ്റി അംഗം സ. ഇ സി സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ ഭാരവാഹികളായ സായൂജ്, അർജുൻ എന്നിവർ പ്രസംഗിച്ചു.

സ : MS സുനിത ജാഥക്യാപ്റ്റൻ സ: നിധിൻ പുല്ലന് പതാക കൈമാറുന്നു.
ജാഥ പള്ളി നടസ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ സ: നിധിൻ പുല്ലൻ സംസാരിക്കുന്നു:
സമാപന ഉൽഘാടനം സ: EC സുരേഷ് നിർവഹിക്കുന്നു.

Leave a Reply

Your email address will not be published.