
തിരൂർ : എംഇഎസ് കേരളയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി തിരൂർ യൂണിറ്റും എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയും സതേൺ റെയിൽവേ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റം സംയുക്തമായി സംഘടിപ്പിക്കുന്ന ജീവിതശൈലി രോഗ ബോധവൽക്കരണ ക്യാമ്പ് തിരൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഓഗസ്റ്റ് 13, 14 തീയതികളിൽ (ബുധൻ,വ്യാഴം) കാലത്ത് 8.30 മുതൽ ഉച്ചയ്ക്ക് 2. 30 വരെ നടക്കുന്നതാണ് .
പ്രമേഹ പരിശോധന, രക്തസമ്മർദ്ദ പരിശോധന, ബോഡി മാസ്സ് ഇൻ്റക്സ് (BMI) കൂടാതെ ജീവിതശൈലി രോഗ ബോധവൽകരണ ക്ലാസ്സ് എന്നിവയാണ് ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത് യാത്രക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഈ ക്യാമ്പ് ഉപയോഗപ്പെടുത്താം വാർത്താ സമ്മേളനത്തിൽ എംഇഎസ് തിരൂർ യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര, സെക്രട്ടറി കെകെ റസാക്ക് ഹാജി, മമ്മി ചെറുതോട്ടത്തിൽ , നജ്മുദ്ദീൻ കല്ലിങ്ങൽ, മങ്ങാട്ടയിൽ മൊയ്തുട്ടി ഹാജി എന്നിവർ പങ്കെടുത്തു സംസാരിച്ചു
കൂടുതൽ വിവരങ്ങൾക്ക്
എംഇഎസ് തിരൂർ യൂണിറ്റ്സെക്രട്ടറി
കെ കെ റസാക്ക് ഹാജി
98479 24306

Leave a Reply