നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ ഒച്ച് ഷോട്ട് ഫിലിമിൻ്റെ പ്രദർശനവും ചർച്ചയും കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ: ഫ്രാൻസിൽ നടന്ന കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ഒച്ച്’ ഫിലിമിൻ്റെ പ്രദർശനവും ചർച്ചയും അണിയറ പ്രവർത്തകരെ ആദരിക്കലും തിരൂർ തുഞ്ചൻപറമ്പിൽ നടന്നു.അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ 18 അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ മത്സരവിഭാഗത്തിൽ ഒച്ച് പങ്കെടുക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിജയാഘോഷ പരിപാടി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഒച്ചിൻ്റെ സംവിധായകൻ നെഹ്ജുൽ ഹുദ മുഖ്യാതിഥിയായി.ഖത്തറിൽ എഞ്ചിനീയറായ നെഹ്ജുവിൻ്റെ രണ്ടാമത്തെ ചിത്രമാണ് ഒച്ച്.ചsങ്ങിൽ പഴയകാല നാടക നടൻ ഉമ്മർ കളത്തിലിനെയും സിനിമാസംവിധായകൻ മുഹമ്മദ് റാഫി താനൂരിനെയും ആദരിച്ചു.സിനിമാ നിർമാതാവും നാടകനടനുമായ ഖാദർ തിരൂർ,അഷറഫ് ഇല്ലിക്കൽ,റിഫാഷെലീസ് ചേന്നര,അഹമ്മദ് കബീർ റിഫാഹി,വാഹിദ് ഇൻഫോം,എം.എം.പുറത്തൂർ,സന്തോഷ് ഇൻഫോം,റാഫി കുന്നംകുളം,നിമ വി.പ്രദീപ്,കൃഷ്ണൻ പച്ചാട്ടിരി,തിരൂർ മമ്മുട്ടി, അരുണിമ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.