അരീക്കോട് :
മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് (എം.എസ്.എം ) മലപ്പുറം ഈസ്റ്റ്
ജില്ലാ ബാലവേദി
വിംഗ് സംഘടിപ്പിച്ച ക്വിഡോസ് അവാർഡ് ഫെസ്റ്റ് ശ്രദ്ധേയമായി.
കെ.എൻ.എം പൊതു പരീക്ഷയിൽ ഉന്നത വിജയികൾ, എൽ.എസ്.എസ്, യു.എസ്.എസ്,
എൻ.എം.എം.എസ്, കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് പ്രഖ്യാപിച്ച അന്നുജും ടാലെന്റ് ടെസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ അവാർഡുകൾ ഏറ്റുവാങ്ങി.
അരീക്കോട്
സൺ സിറ്റി ഓഡിറ്റോറിയത്തിൽ
സംഘടിപ്പിച്ച “ക്വിഡോസ് “
കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.ടി അബ്ദുസ്സമദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് ലബീബ് സിയാംകണ്ടം അധ്യക്ഷത വഹിച്ചു.
കെ.എൻ.എം ജില്ലാ പ്രസിഡന്റ് പി.കെ ഇസ്മായിൽ എഞ്ചിനീയർ, വൈസ് പ്രസിഡന്റ് എൻ.വി സകരിയ ,
ഐ.എസ് .എം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി അലി അബ്ദുറഹിം
സെക്രട്ടറി കെ.സുബൈർ സുല്ലമി,
എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് ജംഷീദ് സുല്ലമി ഇരുവേറ്റി, ജില്ലാ പ്രസിഡന്റ് പി. അനസ് മദനി , സെക്രട്ടറി കെ. ഷഫീഖ് സ്വലാഹി,ദിൽഷാദ് മേലേതിൽ,
എൻ.വി അബ്ദുസ്സലാം ശാക്കിർ , നദീർഷാദ് അരീക്കോട്, ഫായിസ് മദനി,ആദിൽ ബിൻ ശരീഫ്, ഷഹബാസ് ഐക്കരപ്പടി,അംജദ് സലഫി എടവണ്ണ, ഐമെൻ സ്വലാഹി വണ്ടൂർ, അൽത്താഫ് ബർജീസ്, അൽത്താഫ് സ്വലാഹി കാളികാവ്, നജീം റംസാൻ സുല്ലമി, തുടങ്ങിയവർ സംസാരിച്ചു.
Leave a Reply