
രവിമേലൂർ
ചാലക്കുടി -കാലത്തെ അതിജീവിക്കുന്ന കലാ നിർമ്മിതികൾ ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ലോകത്ത് ദിനം പ്രതി നടന്നുകൊണ്ടിരിക്കന്നത്. ചാലക്കുടിയുടെ ദൃശ്യകലാബോധത്തെ നവീകരിക്കുന്നതിന് ചോല ആർട്ട് ഗാലറിയുടെ പങ്ക് വിലമതിക്കുന്നതാണ്. ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ ചിത്രകാരൻ സജീഷ് പള്ളിക്കരയുടെ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത ചിത്രകാരൻ കെ.കെ. ശശി പറഞ്ഞു. ചിത്രകാരി ശാന്തി. ഇ.എൻ, ആന്റണി ഉറവ്, ജോമോൻ ആലുക്ക , സുരേഷ് മുട്ടത്തി, സജി നാരായണൻ , വിജു ശങ്കർ , സെബിൻ ജോസഫ് ,എം.പി.വിജേഷ് ബിജ്നു മീരാസ എന്നിവർ സംസാരിച്ചു. കേന്ദ്ര ലളിത കലാഅക്കാദമി അവാർഡ് ജേതാവു കൂടിയായ സജീഷ് പള്ളിക്കരയുടെ ചാർക്കോളിലും അക്രിലിക് കളറിലും തീർത്ത 101 ചിത്രങ്ങളുടെ 20 ദിവസത്തെ പ്രദർശനം ആഗസ്റ്റ് 30 ന് സമാപിക്കും.
Leave a Reply