
തിരൂർ ചേമ്പര്‍ ഓഫ് കൊമേഴ്സ് ദേശീയ വ്യാപാരി ദിനം ആചരിച്ചു.തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിൻെറ പ്രഥമ പ്രസിഡൻറ് കല്ലിങ്ങൽ അഹമ്മദ്കുട്ടിയുടെ മകൻ ബാവ പതാക ഉയർത്തി.
വർഷങ്ങളോളമുള്ള വ്യാപാരികളുടെ ആവശ്യമായിരുന്നു വ്യാപാരികൾക്ക് വേണ്ടി ഒരു ദിനം എന്നുള്ളത്. 2015 ൽ കേരള വ്യാപാരി വ്യവസായി ഏകോപസമിതി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ആയിരുന്ന ടി. നസ്റുദ്ധീന്റെ സാന്നിധ്യത്തിൽ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ ചേർന്ന യോഗത്തിൽ അന്നത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്ങാണ് യോഗത്തിൽ ആഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനമായി പ്രഖ്യാപിച്ചത് ..
1981 ഏപ്രിൽ 8 നാണ്
തിരൂർ ഗസ്റ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ തിരൂർ കൊമേഴ്സ് രൂപം കൊള്ളുന്നത്..
അന്നത്തെ പ്രസിഡണ്ടായിരുന്ന കല്ലിക്കൽ അഹമ്മദ് കുട്ടി ഹാജിയുടെ മൂത്ത മകൻ എലൈറ്റ് ബാവ ദേശീയ വ്യാപാരി ദിനത്തിൽ പതാക ഉയർത്തി
ചേമ്പർ പ്രസിഡണ്ട് പി. എ. ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ് , ട്രഷറർ പി .എ .റഷീദ്, വർക്കിംഗ് പ്രസിഡണ്ട് പി .പി . അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു..
വൈസ് പ്രസിഡണ്ട് സി.മമ്മി സെക്രട്ടറിമാരായ ഷബീബ്, അനിൽകുമാർ, ഷാഫി എക്സിക്യൂട്ടീവ് മെമ്പർമാരായ സൈതുമുഹമ്മദ്, സൈതാലിക്കുട്ടി, നജീബ് , സലീം, സൈനുദ്ദീൻ, നിസാർ , ഫൈസൽ,നന്ദകുമാർ , സിയാദ്, സലാം, മനാഫ് , യൂത്ത് വിംഗ് ഭാരവാഹികളായ ബഷീർ , ശബീർ, നൗഷാദ്, എന്നിവർ പങ്കെടുത്തു..
യൂത്ത് വിംഗ് ജനറൽ സെക്രട്ടറി വിഷ്ണു നന്ദിയും പറഞ്ഞു..
Leave a Reply