കെ . എൻ. എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഗൾഫ് ഇസ്ലാഹി സംഗമം സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

ഗൾഫ് ഇസ്ലാഹി സംഗമം

പുളിക്കൽ: പ്രവാസി മലയാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യം വെച്ച് പ്രവാസി ക്ഷേമ കോർപറേഷൻ രൂപീകരിക്കണമെന്നും ബജറ്റിൽ തുക വക കൊള്ളിക്കണമെന്നും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഗൾഫ് ഇസ്ലാഹി സംഗമം ആവശ്യപ്പെട്ടു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്ന പ്രവാസികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും ആരോഗ്യ ക്ഷേമത്തിനും പുനരധിവാസത്തിനും സഹായകമായ പദ്ധതി വേണം.

കേരളത്തിൻ്റെ സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ വളർച്ചക്ക് നിർണായക പങ്കു വഹിക്കുന്ന പ്രവാസികൾക്ക് അർഹമായ പരിഗണന നല്കാൻ സർക്കാർ തയ്യാറാവണം.നോർക്ക റൂട്ട്സ് സാന്ത്വന പദ്ധതി പ്രകാരം നടപ്പാക്കി വരുന്ന മരണാന്തര സഹായം , ചികിത്സാ സഹായം പ്രവാസി ക്ഷേമനിധി ബോർഡിൻ്റെ പ്രവാസി പെൻഷൻ എന്നിവ യഥാസമയം വിതരണം ചെയ്യുക,
അവധിക്കാലത്ത് നാട്ടിൽ വരുന്ന പ്രവാസികളെ ക്രൂരമായി ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാൻ നിയമ നിർമാണം നടത്തുക എന്നീ ആവശ്യങ്ങളും സംഗമം ഉന്നയിച്ചു.

പുളിക്കൽ എബിലിറ്റി കാമ്പസിൽ നടന്ന ഗൾഫ് ഇസ്‌ലാഹീ സംഗമം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡൻ്റ് സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. അസൈനാർ അൻസാരി യു.എ.ഇ അദ്ധ്യക്ഷത വഹിച്ചു.
എം. അഹമ്മദ് കുട്ടി മദനി മുഖ്യ പ്രഭാഷണം നടത്തി.
എൻ.എം അബുൽ ജലീൽ, പ്രഫ: കെ.പി സകരിയ്യ ,എം.ടി മനാഫ്, സയ്യിദ് മുഹമ്മ് മുസ്തഫ, അലി ചാലിക്കര,നൗഫൽ മരുത, അബ്ദുറഹീം ഫാറൂഖി എറണാകുളം, കെ.എൻ സുലൈമാൻ മദനി, ബശീർ മാമാങ്കര,അബ്ദുൽ കരീം സുല്ലമി എടവണ്ണ, സി.ടി ആയിശ ടീച്ചർ, ഡോ.കെ.ടി അൻവർ സാദത്ത്, ജസിൻ നജീബ് കണ്ണൂർ,അസ്ന പുളിക്കൽ, ഡോ. കെ. അഹമ്മദ് കുട്ടി, കെ.പി അബ്ദുറഹ്മാൻ സുല്ലമി പ്രസംഗിച്ചു.

Leave a Reply

Your email address will not be published.