കെ. എൻ. എം മർകസുദ്ദഅവ
കോഴിക്കോട് :’തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗപ്പെടുത്തി ചതിയും വഞ്ചനയും ചെയ്ത് അന്യായമായി അധികാരത്തിലേറിയ എൻ. ഡി. എ സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കെ. എൻ. എം മർകസുദ്ദഅവ , ഐ. എസ് .എം , എം.ജി.എം , എം.എസ്.എം, ഐ.ജി.എം സംസ്ഥാന സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ജന വിധി അട്ടിമറിച്ച് ബ്യൂറോക്രസിയെ കൂട്ടുപിടിച്ച് അധികാരത്തിലേറിയർ ഇറങ്ങി പോവുക തന്നെ വേണം.
ഭരണഘടനാ പരമായ ബാധ്യതയിൽ വഞ്ചന ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ട് നിന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ പിരിച്ചു വിടണം.
രാജ്യത്തെ പൗരൻമാർക്ക് നീതിയും അവകാശങ്ങളും അവസര സമത്യങ്ങളും സാധ്യമാക്കാൻ ബാധ്യതപ്പെട്ട ഭരണ ഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി തകർത്തു കൊണ്ടിരിക്കുന്ന സംഘ് പരിവാറിനെ അധികാരത്തിൽ നിന്ന് താഴെയിറക്കിയെങ്കിൽ മാത്രമെ രാജ്യം തിരിച്ചു പിടിക്കാനാവുകയുള്ളു. സംഘ് പരിവാർ ഫാസിസത്തിനെതിരെ ജനകീയ പോരാട്ടത്തിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം ഐക്യപ്പെടാൻ രാജ്യം ഒന്നടങ്കം മുന്നോട്ട് വരണം. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾ മാറ്റി നിർത്തി ജനാധിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തെ ഓരോ പൗരനും പിന്തുണക്കണം.
ഭീകരമായ നിശ്ശബ്ദതയിൽ നിന്നും ഫാസിസ്റ്റു വിരുദ്ധ ജനകീയ സമരങ്ങൾ കൊണ്ട് തെരുവുകൾ തിരിച്ചു പിടിക്കണം.
കെ.എൻ.എം മർകസുദ അവ സംസ്ഥാന പ്രസിഡൻ്റ് സി. പി ഉമർ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എം. അഹമ്മദ് കുട്ടി മദനി ആമുഖ ഭാഷണം നടത്തി.
കെ. എൽ.പി യൂസുഫ്,അബ്ദുൽ ജബ്ബാർ കുന്ദംകുളം, സി.മമ്മു കോട്ടൽ, കെ.പി അബ്ദുറഹ്മാൻ സുല്ലമി, കെ.പി മുഹമ്മദ് കല്പറ്റ , അബ്ദുൽ മജീദ് സുല്ലമി, പ്രഫ് കെ. പി സകരിയ്യ ,എൻ.എം അബ്ദുൽ ജലീൽ, ഡോ. അനസ് കടലുണ്ടി കെ. എൽ.പി ഹാരിസ്, ഡോ. അൻവർ സാദത്ത്, സൽമ അൻവാരിയ്യ, ജസിൻ നജീബ്, ഫൈസൽ നൻമണ്ട,അബ്ദുസ്സലാം പുത്തൂർ, ഡോ. ജാബിർ അമാനി,ഹാസിൽ മുട്ടിൽ, സുഹൈൽ സാബിർ, ബി.പി.എ ഗഫൂർ, ഡോ. എ.പി നൗഷാദ്, റശീദ് ഉഗ്രപുരം, കെ.പി അബുറഹ്മാൻ ഡോ. ഫുഖാറലി, എം.ടി മനാഫ്, പ്രഫ: ശംസുദ്ദീൻ പാലക്കോട്, എം.കെ മൂസ ,ജിദ മനാൽ, റിഹാസ് പുലാമന്തോൾ, സഹൽ മുട്ടിൽ, ഫഹീം പുളിക്കൽ, അസ്ന പുളിക്കൽ പ്രസംഗിച്ചു.
Leave a Reply