കോഴിക്കോട്: മഹാരാഷ്ട്രയില്‍ ഈ മാസം നാലു മുതല്‍ ആറുവരെ നടന്ന സിബിഎസ്ഇ സൗത്ത് സോണ്‍ ജൂഡോ ടൂർണമെന്‍റില്‍ കോഴിക്കോട് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളിലെ അമീന്‍ സി സ്വർണമെഡല്‍ ജേതാവായി. രാജസ്ഥാനില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് അമീന്‍ യോഗ്യത നേടി.

കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ ചാലക്കല്‍ അബ്ദുസ്സലാം ജമീല ദമ്പതികളുടെ മകനായ അമീന്‍ അണ്ടർ 19 കാറ്റഗറിയിലാണ് മാറ്റുരച്ചത്. ഫുട്ബോള്‍, അത്ലറ്റിക്സ് തുടങ്ങി മറ്റു കായിക ഇനങ്ങളിലും സമർത്ഥനായ അമീന്‍റെ ആദ്യ ജൂഡോ ടൂർണമെന്‍റാണിത്.

Leave a Reply

Your email address will not be published.