
തലക്കടത്തൂർ: തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന ചടങ്ങിനെ ആടിയും പാടിയും അഭിനയിച്ചും വർണാഭമാക്കി. വിദ്യാരംഗം കലാ സാഹിത്യ വേദി എഴുത്തുകാരി റോഷ്നി കൈനിക്കര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക വി പി മീരാ മോൾ , എം എ റഫീഖ്, എം കെ രമേശൻ , പി മായാദേവി എന്നിവർ പ്രസംഗിച്ചു. നാടൻപാട്ട് കലാകാരിയും സ്കൂളിലെ അധ്യാപികയുമായ ഋസ്വനി എസ് ജീവ അവതരിപ്പിച്ച കഥയും കവിതയും നാടൻ പാട്ടും എല്ലാം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആവേശഭരിതരാക്കി. ആടിയും പാടിയും നൃത്തം ചെയ്തും താളം പിടിച്ചും വിദ്യാർത്ഥികൾ വിദ്യാരംഗം ഉദ്ഘാടന വേദിയെ സജീവമാക്കി. കെ പി രജനി , എൻ. ഷഹീദാബാൻ , പി പി ജംഷീദ, കെ രജനി എന്നിവർ നേതൃത്വം നൽകി.
Leave a Reply