തിരൂരങ്ങാടി : 12 വയസ്സ്കാരിക്ക് നേരെ പീഡനശ്രമം അന്യസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ.
ഇന്ന് രാവിലെയാണ് സംഭവം. ചെമ്മാട് ജനത ലാബിൻ്റെ പിൻവശത്തുള്ള റോഡിലൂടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന 12 വയസ്സ്കാരിക്ക് നേരെയാണ് അതിക്രമം നടന്നത്.
കുട്ടിയുടെ പിന്നിലൂടെ വന്ന അക്രമി വായ പൊത്തി പിടിക്കുകയും, കൈകൾ പിന്നിലേക്കാക്കി വലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചതായും പറയപ്പെടുന്നു.
കരാട്ടക്ക് പരിശീലനം നടത്തുന്ന കുട്ടി ആയതിനാൽ രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് തൊട്ടടുത്ത വനിത ഹോട്ടലിലെ സ്ത്രീകൾ എത്തിയതിനാൽ കുട്ടി രക്ഷപ്പെടുകയായിരുന്നു.
പരിഭ്രമിച്ച കുട്ടിയിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞസ്ത്രീകൾ രക്ഷപെട്ട്താമസ സ്ഥലത്ത് ഒളിച്ച അക്രമിയെ നാട്ടുകാരെ ഉപയോഗപെടുത്തി പിടി കൂടുകയായിരുന്നു .
ആസ്സാം സ്വദേശി അയിനുൽ അലി (40) ആണ് പ്രതി
പിന്നീട് തിരൂരങ്ങാടി പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ബന്ധുക്കളുടെ പരാതിയിൽ കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.
Leave a Reply