ജില്ലാ പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തത് നീതീകരിക്കാൻ ആവില്ല- ജില്ലാ സെക്രട്ടറിയേറ്റ്

പാലക്കാട് : ജില്ലയിൽ എസ്ഡിപിഐ പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കി പോലീസ് അറസ്റ്റ് ചെയ്യുന്നത് തുടർക്കഥയാവുകയാണ്. ഇത് തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങളും പോലീസിനെതിരെ നിയമ നടപടികളുമായി പാർട്ടിക്ക് മുന്നോട്ടു പോകേണ്ടിവരും. കഴിഞ്ഞ ജൂലൈ 16ന് ഒറ്റപ്പാലം കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് എത്തിയ പാർട്ടി ജില്ലാ പ്രസിഡണ്ടിനെതിരെ അതേദിവസം കോടതി വരാന്തയിൽ ഉണ്ടായിരുന്ന സംഘ് പരിവാര തീവ്രവാദികൾ പ്രകോപനപരമായി സംസാരിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിതിരുന്നു. അതിനുശേഷം അവർ കോടതി പരിസരത്ത് ഉണ്ടായിരുന്ന എസ്ഡിപിഐ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. ഇതേ തുടർന്ന് സംഘ് പരിവാർ തീവ്രവാദികളുടെഅക്രമണത്തിനിരയായ പ്രവർത്തകരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും അവരുടെ കൈവശമുണ്ടായിരുന്ന മൊബൈലുകൾ എറിഞ്ഞു തകർക്കുകയും, പ്രവർത്തകർക്കെതിരെ പോലീസ് കള്ളക്കേസ് എടുത്ത് നാലു പേരെ റിമാൻഡ് ചെയ്ത് 16 ദിവസം ജാമ്യം നിഷേധിച്ചു ജയിലിൽ അടക്കുകയും ചെയ്തു. ആ പ്രവർത്തകർ പുറത്തിറങ്ങിയശേഷം പിന്നീട് ഓഗസ്റ്റ് നാലിന് ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറത്തിനെ യാത്രാ മധ്യ പോലീസ് അറസ്റ്റ് ചെയ്യുകയും പിറ്റേദിവസം കോടതിയിൽ ഹാജരാക്കി ജാമ്യം നിഷേധിച്ചു ജയിലിൽ അടക്കുകയായിരുന്നു.

ഒറ്റപ്പാലം പോലീസ് സബ് ഇൻസ്പെക്ടർ തീർത്തും വർഗീയ പരാമർശങ്ങളോടെയും വർഗ്ഗീയ താല്പര്യങ്ങളോടെയുമാണ് കേസുകൾ കൈകാര്യം ചെയ്യുന്നത് എന്നത് വ്യക്തമാണ്. പ്രസ്തുത പോലീസ് ഓഫീസർക്ക് സംഘ് പരിവാർ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പാർട്ടി ന്യായമായും സംശയിക്കുന്നു.നിഷ്പക്ഷമായി നടപടികൾ സ്വീകരിക്കേണ്ട പോലീസ് വിവേചനപരമായി പെരുമാറുന്നത് പോലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. ഇതിനെതിരെ നിയമനടപടികളുമായും ശക്തമായ പ്രതിഷേധങ്ങളുമായും പാർട്ടി മുമ്പോട്ടു പോകും.സെക്രട്ടറിയേറ്റ് യോഗത്തിൽ ഷെരീഫ് പട്ടാമ്പി ( ജില്ലാ വൈസ് പ്രസിഡണ്ട് ) , ജില്ലാ ജനറൽ സെക്രട്ടറിമാരായബഷീർ മൗലവി , ബഷീർ കൊമ്പം , എ വൈ കുഞ്ഞുമുഹമ്മദ് ( ട്രഷറർ ) , ഉമ്മർ മൗലവി ( സെക്രട്ടറി ), ഉമ്മർ അത്തിമണി എന്നിവർ സംസാരിച്ചു.മീഡിയ കോഡിനേറ്റർ ഹംസ ചളവറ Mob: 9745828272എസ്ഡിപിഐ പാലക്കാട് ജില്ല.

Leave a Reply

Your email address will not be published.