
സംസ്ഥാന സീനിയർ വനിതാ
ഫുട്ബോളിന് സംഘാടക സമിതിയായി
മലപ്പുറം : സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
ആഗസ്റ്റ് 17 മുതൽ
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ആരംഭിക്കും. സംസ്ഥാനത്തെ
14 ജില്ലകളിൽ നിന്നായി
14 ടീമുകൾ 10 ദിവസം
നീണ്ടു നിൽകുന്ന ചാമ്പ്യൻഷിപ്പിൽ
പങ്കെടുക്കും.ദിവസവും രാവിലെയും
വൈകുന്നേരങ്ങളിലുമായി രണ്ട് മത്സരങ്ങൾ നടക്കും.
ഏറെ കാലത്തിന് ശേഷം മലപ്പുറം ആതിഥ്യമരുളുന്ന സംസ്ഥാന സിനിയർ
വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനായി കെഎഫ്എ പ്രസിഡണ്ട്
എം അബ്ദുൽ സലിം ചെയർമാനും
ജില്ലാ ഫുടബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര ജനറൽ കൺവിനറും
സെക്രട്ടറി ഡോ .പി സുധീർ കുമാർ ഓർഗനൈസിംഗ് സെക്രട്ടറിയുമായി
വിപുലമായ സംഘാടക സമിതി രൂപികരിച്ചു.
വിവിധ സബ് കമ്മിറ്റികളും
രുപികരിച്ചു.
മലപ്പുറം നഗരസഭ അതിഥി മന്ദിരത്തിൽ നടന്ന സംഘാടക
സമിതി രുപികരണ യോഗം കെഎഫ്എ
വൈസ് പ്രസിഡണ്ട്
എം. അബ്ദുസലീം
ഉദ്ഘാടനം ചെയ്തു.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ
പ്രസിഡണ്ട് ജലീൽ മയൂര അധ്യക്ഷനായി.
സെക്രട്ടറി
ഡോ. പി. സുധിർകുമാർ
ഫ്രൊ പി അഷറഫ്
എം മുനിർ
സി.സുരേഷ്
ഈസ്റ്റൺ സലീം
മുജീബ് താനാളൂർ
സുരേന്ദ്രൻ മങ്കട
പി ഷിഹാബുദ്ധീൻ
കെ എ നാസർ
പി. അബ്ദുൽ കാദർ
എന്നിവർ സംസാരിച്ചു
Leave a Reply