റോഡരികിൽ നിർത്തിയിട്ട ബൈക്ക്

തിരൂർ:ഒരാഴ്ച്ചയായി
റോഡരികിൽ നിർത്തിയിട്ട നിലയിൽ ഒരു ഇലക്ട്രിക് ബൈക്ക്.
തിരൂർ തലക്കടത്തൂർ പോസ്റ്റ് ഓഫീസ് റോഡിൽ പത്തരമൂലക്ക് സമീപം റോഡരികിലാണ് കെ.എൽ 55 എ.ജെ 1190 നമ്പർ ഇലക്ട്രിക് ബൈക്ക് ഒരാഴ്ച്ചയായി നിർത്തിയിട്ടിരിക്കുന്നത്. രാത്രിയാണ് വണ്ടി നിർത്തി പോയത്.
ഇത് വരെയായി വണ്ടി എടുത്ത് കൊണ്ടുപോവാൻ ഉടമ
എത്താത്തത് കൊണ്ട് തന്നെ സമീപ വാസികളും നാട്ടുകാരും ആശങ്കയിലാണ്.
കളവ് മുതൽ ആരെങ്കിലും ഉപേക്ഷിച്ചതാവുമോ എന്നുള്ള സംശയവും ഇപ്പോൾ ചിലർക്കുണ്ട്.

Leave a Reply

Your email address will not be published.