രണ്ട് മാസത്തെ വേനലവധി മഴക്കാലത്തേയ്ക്ക് മാറ്റുന്ന കാര്യം പൊതു സമൂഹത്തിലെ വിദഗ്ധരോടും അദ്ധ്യാപക സമൂഹത്തോടും വേണ്ടത്ര ചർച്ച ചെയ്ത ശേഷം മാത്രം നടപ്പിലാക്കേണ്ട കാര്യമാണെന്ന് എ എച്ച് എസ് ടി എ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഓരോ വർഷം കഴിയുംതോറും വേനലിൽ ചൂട് കൂടി വരികയാണ്.
സൂര്യാഘാതം അടക്കമുള്ള സാഹചര്യങ്ങൾ വേനലിൽ പതിവായ സാഹചര്യത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂൾ നടത്തിപ്പ് പ്രായോഗികമല്ല.
മാത്രമല്ല, ഏപ്രിൽ , മെയ് മാസങ്ങളിൽ സ്കൂളുകളിലെ ജലദൗർലഭ്യവും ക്ലാസുകൾ നടത്തുന്നത് അപ്രായോഗികമാക്കുന്നു. മറ്റൊരു വിഷയം, ഹയർ സെക്കണ്ടറി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ തലത്തിൽ നടക്കുന്ന മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനും , വിവിധ സംസ്ഥാനങ്ങളിലെയും , കേന്ദ്രസർവ്വകലാശാലകളിലെ അഡ്മിഷൻ ലഭിക്കുന്നതിനും സമയമാറ്റം പ്രശ്നം സൃഷ്ടിക്കും.
കേരളത്തിൽ മാത്രമായുള്ള സമയമാറ്റം അതിനാൽ പ്രായോഗികമല്ല.
ഇത്തരം മാറ്റങ്ങൾ കുട്ടികളുടെ പഠന ക്രമത്തെ സാരമായി ബാധിക്കാനുള്ള സാധ്യത ഉള്ളതിനാൽ വേണ്ടത്ര ചർച്ചകൾ ആവശ്യമാണെന്ന് യോഗത്തിൽ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി യു.ടി അബൂബക്കർ, വി.കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി. ഇഫ്തിക്കറുദ്ധീൻ, എം.ടി മുഹമ്മദ്, പി.എം ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ ഡോ. പ്രവീൺ, സുബൈർ, ഡോ. പ്രദീപ് കുമാർ കറ്റോട്, കെ. ഷാം, ഡോ. അജിത് കുമാർ ഷെറീന ഇക്ബാൽ, അഫീലറസാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply