ആലത്തിയൂർ :

സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഹയർ സെക്കൻഡറി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഇതിൻ്റെ ഭാഗമായി ആലത്തിയൂർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ എഫ്. എച്ച്. എസ്.ടി.എ യുടെ നേതൃത്യത്തിൽ

ഹയർ സെക്കൻഡറി- ഹൈസ്കൂ‌ൾ ഏകീകരണ നടപടികൾ പിൻവലിക്കുക.

ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ സംരക്ഷിക്കുക.

ഹയർ സെക്കൻഡറി അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യോഗം എഫ്. എച്ച് എസ്. ടി.എ കൺവീനർ എ.സി പ്രവീൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഫീല റസാക്ക്, ഐ.പി ജംസീർ, എം. ജംഷീർ ബാബു, എം നൗഫൽ, പി.സി സിദ്ദീഖുൽ അക്ബർ, സമീറ വി. ടി. ഐജാസ് റഫീക്ക്, റജിന ജാസ്മിൻ, എം. സലീന തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.