അന്താരാഷ്ട്ര സ്‌കാര്‍ഫ് ദിനാചരണത്തിന്റെ ഭാഗമായി ചേരുരാൽ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്കിനെ സ്കാർഫ് അണിയിക്കുന്നു.

ആദ്യ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ക്യാമ്പിന്റെ ഓർമകൾ പങ്കുവെച്ച് വിദ്യാർത്ഥികൾ

തിരുന്നാവായ : സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള സ്‌കാര്‍ഫുകള്‍ ധരിച്ച് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ഭാഗമായി. ചേരുരാൽ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
അന്താരാഷ്ട്ര സ്‌കാര്‍ഫ് ദിനാചരണത്തിന്റെ ഭാഗമായാണ് ജനകീയ സ്‌കാര്‍ഫ് ധാരണം നടന്നത്. ലോകത്തെ ഏറ്റവും വലിയ യൂണി ഫോം പ്രസ്ഥാനമാണ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് .

മുതിര്‍ന്നവരെപ്പോലെത്തന്നെ കുട്ടികള്‍ക്കും സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാവും എന്ന സന്ദേശമാണ് സ്‌കൗട്ട് പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്. സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്ഥാപകന്‍ ബേഡന്‍ പവ്വല്‍ ബ്രാണ്‍സി ദ്വീപില്‍ വെച്ച് നടത്തിയ ആദ്യ സ്കൗട്ട് ക്യാമ്പിന്റെ ഓർമകൾ ഉണർത്തുന്ന ചടങ്ങാണിത്. സ്കാർഫ് ഡേ സ്കൂൾ പ്രധാനധ്യാപകൻ പി.സി. അബ്ദു റസാക്ക്
ഉദ്ഘാടനം ചെയ്തു.സ്കൗട്ടുകൾ മറ്റു കുട്ടികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും സ്കാർഫ് അണിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദ് കൃഷ്ണൻ, സീനിയർ അധ്യാപകരായ ഹാരിസ് മാങ്കടവത്ത്, പി. പ്രിയതമ്പി, എം. സിറാജ്യൽ ഹഖ്
സ്കൗട്ട് മാസ്റ്റർമാരായ ടി.വി. ജലീൽ,
ഹഫ്സത്ത് അടിയാട്ടിൽ, പി. ആരിഫ ഹസ്നത്ത്, സി. കെ.ഫാത്തിമ ഷംനത്ത്, ട്രൂപ്പ് ലീഡർമാരായ ഇ.പി. ഷംലാൽ, എൻ.റിൻഷിദ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.