
രവിമേലൂർ
പുതുക്കാ: ഛതീസ്ഗഡ് പോലീസ് അന്യായമായി തടവിലാക്കിയ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ പുതുക്കാട് ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. ധർണ്ണ പാർട്ടി വൈസ് ചെയർമാൻ എംപി പോളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് കെസി പീറ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജോൺ വട്ടക്കുഴി മാസ്റ്റർ പിജെ പ്രതീഷ് വികെ ആന്റണി, പിസി കറുപ്പൻ വർഗീസ്, പോൾ വിൽസൺ കാട്ടിപ്പറമ്പിൽ, ബിന്നി കുന്നുംപുറം പോൾ കൊമ്പൻ, സിജോ പുതുപ്പള്ളി പറമ്പിൽ, രാജൻ, ജോസ് തേലപ്പിള്ളി ഫ്രാൻസിസ് പ്ലാക്ക, ഈനാശു നടുവിൽ പീടിക, എൻ ജെ ആഗസ്തി തുടങ്ങിയവർ പ്രസംഗിച്ചു
Leave a Reply