
രവിമേലൂർ
മലക്കപ്പാറ : മലക്കപ്പാറ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ആതിരപ്പിള്ളി പഞ്ചായത്തിലെ അടിച്ചിൽതൊട്ടി,വാച്ചു മരം ഉന്നതികളിൽ ലഹരിക്കെതിരായും, ശൈശവ വിവാഹത്തിന് എതിരായും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ പ്രശസ്ത പ്രഭാഷകൻ അഡ്വ കെ ആർ സുമേഷ് ക്ലാസ് നയിച്ചു. മലക്കപ്പാറ പോലീസ് എസ്.എച്ച് ഒ എച്ച്.എൽ സജീഷ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടന്ന പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. മലക്കപ്പാറ ഗ്രേഡ് എസ്.ഐ.മാരായ കെ.കെ ഷാജു, ആസാദ് പി.എ., പ്രമോട്ടർ സുബീഷ് കെ.എച്ച് എന്നിവർ പ്രസംഗിച്ചു.
Leave a Reply