സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതു വരെ 2026 ഹജ്ജിന് 16,943 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
ഇതിൽ 3342 പേർ 65+ വിഭാഗത്തിലും, 2216 പേർ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും, 689 പേർ ജനറൽ ബി. (WL) വിഭാഗത്തിലും
10696 പേർ ജനറൽ വിഭാഗത്തിലായുമാണ് അപേക്ഷകൾ ലഭിച്ചത്.

  • ജനറൽ കാറ്റഗറി – ബി. (WL)- ഈ വിഭാഗത്തിൽ ഇതുവരെ 689 അപേക്ഷളാണ് ലഭിച്ചിട്ടുള്ളത്. 2025 വർഷത്തെ ഹജ്ജിന് അപേക്ഷിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട് അവസരം ലഭിക്കാത്തവർക്ക് 2026 വർഷത്തെ ഹജ്ജിന് അപേക്ഷിക്കുകയാണെങ്കിൽ 2026 ഹജ്ജ് ഗൈഡ്ലൈൻസ്-No.17 പ്രകാരം മുൻഗണ ലഭിക്കുന്നതാണ്. ഇത്തരം അപേക്ഷകർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. കഴിഞ്ഞവർഷത്തെ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടു അവസരം ലഭിക്കാത്തവർക്ക് മാത്രമാണ് ഈ പരിഗണന ലഭിക്കുന്നത്. ഓൺലൈൻ അപേക്ഷയിൽ കഴിഞ്ഞ വർഷത്തെ കവർ നമ്പർ രേഖപ്പെടുത്തണം. പുതുതായി അപേക്ഷ നൽകുമ്പോൾ കഴിഞ്ഞ വർഷത്തെ കവറിൽ ഉൾപ്പെടാത്ത മറ്റാരെയും ഉൾപ്പെടുത്തരുത്.
    ഈ കാറ്റഗറിയിൽ അപേക്ഷിക്കുന്നതിന് അർഹരായവർ അപേക്ഷയിൽ ജനറൽ-ബി. (WL) എന്ന വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
    കാറ്റഗറി മാറി അപേക്ഷിച്ചവർക്ക് ഈ പരിഗണന ലഭിക്കുകയില്ല. കാറ്റഗറി മാറി അപേക്ഷ സമർപ്പിച്ചവരുണ്ടെങ്കിൽ അവസാന തിയ്യതിക്കു മുമ്പ് തന്നെ പുതുക്കി ജനറൽ ബി. കാറ്റഗറിയിൽ തന്നെ അപേക്ഷിക്കേണ്ടതാണ്.

-അസി. സെക്രട്ടറി.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി.

Leave a Reply

Your email address will not be published.